ലോകത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്നത്. നിങ്ങളുടെ അറിവ് ഉപയോഗിച്ച് മാത്രം നിങ്ങൾക്ക് കോടിക്കണക്കിന് രൂപ ഈ പരിപാടിയിലൂടെ സമ്പാദിക്കാം. ഒരേസമയം വിനോദവും വിജ്ഞാനവും പകരുന്നതാണ് ഈ പരിപാടി. ലോകമൊട്ടാകെ പല ഭാഷകളിൽ ഈ പരിപാടി ലഭ്യമാണ്. മലയാളത്തിലും ഈ പരിപാടി ഉണ്ട്. സൂപ്പർതാരം സുരേഷ് ഗോപി ആണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്.
നിരവധി ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തശേഷം കോടീശ്വരന്മാർ ആയി മാറിയിട്ടുള്ളത്. സുരേഷ് ഗോപി പറയുന്നത് പോലെ തന്നെ ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാൻ എന്നതാണ് പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പരിപാടിയുടെ വിജയി ആകാൻ നിങ്ങൾക്ക് ഒരു ആയുധം മാത്രം മതി – നിങ്ങളുടെ അറിവ്. ഈ പരിപാടിയിലെ എക്കാലത്തെയും മികച്ച മത്സരാർഥികളിൽ ഒരാളെ ആണ് പരിചയപ്പെടുത്താൻ പോകുന്നത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പിലാണ് ഇദ്ദേഹം മത്സരാർത്ഥി ആയി എത്തിയത്.
ജോൺ കാർപെൻഡർ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. 1999 വർഷത്തിലായിരുന്നു ഇദ്ദേഹം മത്സരാർത്ഥിയായ എത്തിയത്. ഒരു ലൈഫ് ലൈൻ പോലും ഉപയോഗിക്കാതെ ആയിരുന്നു ഇദ്ദേഹം അവസാന ചോദ്യം വരെ എത്തിയത്. ചോദ്യങ്ങൾക്ക് എല്ലാം തന്നെ കൃത്യമായി ഇദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ അവസാനത്തെ ചോദ്യവും വന്നു. ഏറ്റവും വലിയ സമ്മാനത്തുക വെറുമൊരു ചോദ്യത്തിന് അരികെ. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുൻപ് ഒരു ലൈഫ് ലൈൻ ഉപയോഗിക്കണമെന്ന് ഇദ്ദേഹം അവതാരകനോട് പറഞ്ഞു. ഫോൺ എ ഫ്രണ്ട് ഓപ്ഷൻ ഉപയോഗിക്കുവാൻ ആയിരുന്നു ഇദ്ദേഹം തീരുമാനിച്ചത്. ഇദ്ദേഹം വിളിച്ചത് സ്വന്തം പിതാവിനെ ആയിരുന്നു.
പിതാവിനെ വിളിച്ച ശേഷം ഇദ്ദേഹം പറഞ്ഞത് എന്താണ് എന്ന് അറിയുമോ? ചോദ്യത്തിനുള്ള ഉത്തരം അല്ല ഇദ്ദേഹം അന്വേഷിച്ചത്. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ – “നിങ്ങളുടെ മകൻ ഒരു കോടീശ്വരൻ ആവാൻ പോവുകയാണ് എന്ന് അറിയിക്കാൻ വേണ്ടി മാത്രം വിളിച്ചതാണ്”. വലിയ കരഘോഷം ആയിരുന്നു ഇതു പറഞ്ഞശേഷം കാണികൾക്കിടയിൽ നിന്നും ഉണ്ടായത്. ഈ വീഡിയോ ഇത്ര വർഷങ്ങൾക്കുശേഷവും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ്. കാണാത്തവർക്ക് വേണ്ടി വീഡിയോ താഴെ കൊടുക്കുന്നു.