‘രാജാവിന്റെ വീട് സന്ദര്‍ശിക്കാതെ കരീബിയന്‍ മണ്ണിലേക്കുള്ള യാത്രകള്‍ പൂര്‍ണമാവില്ല; പൊള്ളാര്‍ഡിന്റെ വീട് സന്ദര്‍ശിച്ച് ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹതാരമായിരുന്ന കീറോണ്‍ പൊള്ളാര്‍ഡിന്റെ വീട് സന്ദര്‍ശിച്ച് ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ടൂറിനിടെയാണ് പാണ്ഡ്യ പൊള്ളാര്‍ഡിന്റെ വീട് സന്ദര്‍ശിച്ചത്. പൊള്ളാര്‍ഡിന്റെ വീട് സന്ദര്‍ശിച്ച ശേഷം പാണ്ഡ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

‘രാജാവിന്റെ വീട് സന്ദര്‍ശിക്കാതെ കരീബിയന്‍ മണ്ണിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമാവില്ല. പോളി.. പ്രിയ സുഹൃത്തേ എന്നെ സ്വീകരിച്ചതിന് നന്ദി’-ഹര്‍ദിക് കുറിച്ചു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 യുമടങ്ങുന്ന പരമ്പരക്കാണ് ഇന്ത്യന്‍ സംഘം വെസ്റ്റിന്‍ഡീസിലെത്തിയത്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി20 പരമ്പരയില്‍ 2-1 ന് മുന്നിലാണ്. നാളെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.