ആലപ്പുഴ: സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
ലോകത്തെ മിക്കവാറും എല്ലാ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ വലിയൊരു പ്രശ്നം ആഗോളതലത്തില്‍ എങ്ങനെ പരിഹരിക്കപ്പെടാമെന്ന് ജനാധിപത്യത്തിലും സ്വാതന്ത്രത്തിലും വിശ്വസിക്കുന്ന എല്ലാവരും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.-എന്നും മാര്‍ കൂറിലോസ് പറഞ്ഞു.
നമ്മുടെ രാജ്യംപോലും എത്ര പെട്ടെന്നാണ് വിദേശ നയം മാറിയത്.പാലസ്തീന് എന്ന രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്ന ഒരു രാജ്യം എത്ര പെട്ടെന്നാണ് ഇസ്രയേലിനെ വാഴ്ത്തുന്നത്.
ഇത് ആഗോളതലത്തില്‍ വന്ന വലിയൊരു മാറ്റമാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കില്‍ രണ്ട് രാഷ്ട്രങ്ങളും അംഗീകരിക്കപ്പെടുന്ന ഒരു പരിഹാരം വേണം.അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്നും മാര്‍ കൂറിലോസ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരില്‍ ഞെരിച്ചമര്‍ത്തുകയാണ്. ഫലസ്തീന് ജനതക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.