അമ്മൂമ്മയ്ക്ക് ഒരു ആഗ്രഹം – ഗണപതി മന്ത്രം കേൾക്കണം, അലക്സയോടു പറഞ്ഞാൽ കേൾപ്പിച്ചു തരുമെന്ന് കൊച്ചുമകൾ, പിന്നീട് സംഭവിച്ചത് കണ്ടോ?

ഇൻറർനെറ്റ് ഉപയോഗിക്കാത്തവരായി ഇന്ന് ആരും തന്നെ ഇല്ല. അതുപോലെ തന്നെ ഇന്ന് എല്ലാവരുടെ കയ്യിലും സ്മാർട്ട്ഫോൺ ഉണ്ട്. നമ്മൾ എടുക്കുന്ന പല വീഡിയോകളും നമ്മൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ചില വീഡിയോകൾ നമ്മൾ പോലും പ്രതീക്ഷിക്കാതെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആയിരിക്കും നമ്മുടെ വീഡിയോകൾ ചിലപ്പോൾ കാണുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഒരു മധ്യവയസ് കഴിഞ്ഞ സ്ത്രീ ആണ് വീഡിയോയിൽ ഉള്ളത്. ഇവരുടെ മക്കളാണ് ഈ വീഡിയോ എടുത്തതും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒരു ആഗ്രഹം – ഗണപതി മന്ത്രം കേൾക്കണം. എന്നാൽ പെട്ടെന്ന് ഇതിപ്പോൾ ആരോട് പറയും? അപ്പോളാണ് വീട്ടിൽ അലക്സ ഉണ്ട് എന്ന് മകൾ ഓർമ്മപ്പെടുത്തിയത്. പറയുന്ന കാര്യങ്ങൾ എല്ലാം അതുപോലെ ചെയ്യുന്ന ഒരു ഡിവൈസ് ആണല്ലോ അലക്സ്. ഗണപതി മന്ത്രം കേൾക്കണമെങ്കിൽ ചുമ്മാ അലക്സയോട് പറഞ്ഞാൽ മതി, അലക്സ അപ്പോൾതന്നെ കേൾപ്പിച്ചു തരും.

എന്നാൽ അമ്മയ്ക്ക് അലക്സ ഉപയോഗിച്ച് വലിയ പരിചയമൊന്നുമില്ല. നമ്മൾ സാധാരണ ആളുകളോട് സംസാരിക്കുന്നത് പോലെയാണ് അമ്മ സംസാരിക്കുന്നത്. ഒരു അധികാര സ്വരവും ഉണ്ട്. അമ്മ പറയുന്നത് പോലെ തന്നെ ഗായത്രിമന്ത്രം കേൾപ്പിച്ചു കൊടുക്കണം. അതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ അമ്മ കൊടുക്കുന്നതും കാണാം. അത്യാവശ്യം ദേഷ്യപ്പെട്ട് കൊണ്ടാണ് അമ്മ അലക്സയോട് സംസാരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ആണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. “അമ്മൂമ്മയും അലക്സയും” എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചത്. ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് ആളുകൾ വീഡിയോ ലൈക് ചെയ്തുകഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.