Kerala News

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ വനംവാച്ചര്‍ സുനില്‍ കുമാറിനെ പിരിച്ചുവിട്ടു

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവച്ചര്‍ സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനില്‍കുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്.

- Advertisement -

മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും കള്ളന്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു സുനില്‍കുമാര്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് ഇയാള്‍ തിരുത്തി. ഇതോടെയാണ് സുനില്‍ കുമാറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

കേസിലെ 29-ാം സാക്ഷിയായിരുന്നു സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്ന വഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. സുനില്‍ ഈ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായി നില്‍ക്കുന്നതും വിഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ തനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു നേത്ര പരിശോധന. ഫലം നാളെ കോടതിയില്‍ ഹാജരാക്കും. സുനില്‍കുമാറിനോട് നാളെ ഹാജരാകാനും വിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Rathi VK

Recent Posts

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

40 mins ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

55 mins ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

1 hour ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍…

4 hours ago

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

6 hours ago