Bigboss

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ ഇല്ലെന്ന് നാദിറ മെഹ്റിന്‍. ജാസ്മിന്റെ കാര്യം കൂടുതലായി സംസാരിക്കുകയാണെങ്കില്‍ തുടക്കത്തിലൊക്കെ ഹൈജീന്‍ വലിയൊരു വിഷയമായി പറഞ്ഞിരുന്നു. അത് നമ്മള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ലാല്‍ സർ തന്നെ ആ വിഷയം അവിടെ പറയുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ജാസ്മിനെതിരെ അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. കാരണം ജാസ്മിന്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുന്നു.മറ്റൊന്ന് ഗബ്രി അവിടുന്ന് പുറത്തായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്തായാലും നമുക്ക് അത് പറയാന്‍ സാധിക്കില്ല. ഈ രണ്ട് വിഷയം അല്ലാതെ വേറൊരു കാര്യത്തിലും ജാസ്മിനെ നെഗറ്റീവ് പറയാന്‍ സാധിക്കില്ല. അപ്പോഴാണ് ആളുകള്‍ പുള്ളിക്കാരിയുടെ വ്യക്തി ജീവിതം എടുത്തിട്ട് ഗെയിം കളിക്കുന്നത്. പുറത്തെ കാര്യങ്ങള്‍ അല്ല, ബിഗ് ബോസ് വീടിനുള്ളില്‍ എന്ത് ഗെയിം കളിക്കുന്നോ, അതിനെ വിലയിരുത്തിയാണ് സംസാരിക്കേണ്തെന്നും നാദിറ പറയുന്നു.

- Advertisement -

ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. മികച്ച മത്സരാർത്ഥി കൂടിയാണ്. ഇവർ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മറിച്ച് പുള്ളിക്കാരിയുടെ നെഗറ്റീവ് എടുത്ത് വെച്ച് വലിയ തോതില്‍ സൈബർ ബുള്ളിയിങ്ങ് നടത്തുവാണ്. ചില പേജുകളൊക്കെ ഇതിനായിട്ടുണ്ട്. അവർ ഇപ്പോഴും പറയുന്നത് വൃത്തിയില്ലായ്മയും ഗബ്രി വിഷയവുമാണ്.ബിഗ് ബോസിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളുകളില്‍ ചിലർ മുസ്ലിം ആയതുകൊണ്ട് മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്നാണ് ചില പേജുകള്‍ പറയുന്നത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നുന്നില്ല. അങ്ങനെ ഉണ്ടാകില്ലെന്നും നാദിറ അഭിപ്രായപ്പെടുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജിന്റോയുടെ കണ്ടന്റുകള്‍ അധികം പുറത്ത് വരുന്നില്ലെന്നും നാദിറ പറയുന്നു. ജിന്റോയ്ക്ക് നല്ല രീതിയില്‍ സപ്പോർട്ട് കിട്ടുന്നുണ്ട്. അത് പല പോളിങ്ങുകളില്‍ നിന്നും വ്യക്തമാണ്.

Anusha

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

27 mins ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

2 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

13 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

14 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

14 hours ago