Bigboss

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജാസ്മിന്‍ – ഗബ്രി കൂട്ടുകെട്ടിനെ ഞാന്‍ തെറ്റിദ്ധരിക്കുന്ന ഒരു സാഹചര്യം എനിക്ക് വന്നിരുന്നു. അവർ എന്നെ യൂസ് ചെയ്യുകയാണോ എന്നൊരു ചിന്ത എങ്ങനെയൊക്കെയോ തോന്നി പോയി. പിന്നീട് അത് ക്ലിയർ ചെയ്തതിന് ശേഷമാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് മനസ്സിലായത്. എന്റെ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ആത്മാർത്ഥമായിട്ടാണ് എനിക്ക് തോന്നിയതും. ആരും തന്നെ കണ്ടന്റിന് വേണ്ടി എന്നെ ഉപയോഗപ്പെടുത്തുന്നതായി തോന്നിയിട്ടില്ല.

- Advertisement -

ജാസ്മിനേയും നോറയേയും വേറെ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ ഞാന്‍ ശബ്ദം ഉയർത്താറുണ്ടെന്നത് ശരിയാണ്. അവരുടെ ഭാഗത്ത് ന്യായം ഉണ്ടെന്ന് തോന്നുന്നത് കൊണ്ടും, അവർ എന്തെങ്കിലും ചെയ്താല്‍ ബാക്കിയുള്ളവർ ഓവറായി അറ്റാക്ക് ചെയ്യുന്നത് പോലത്തേയും ഒരു ഫീല്‍ കിട്ടിയതും കൊണ്ടാണ് ഞാന്‍ അവർക്ക് വേണ്ടി സംസാരിച്ചത്. അവർക്ക് ഞാന്‍ മാത്രമാണ് ഫ്രണ്ട് എന്നൊരു തോന്നല്‍ എനിക്കുണ്ടായി. അതോടൊപ്പം തന്നെ അവകുടെ തെറ്റുകള്‍ ഞാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
പവർ ടീമില്‍ കയറിയതിന് ശേഷമാണ് യഥാർത്ഥ ജിന്റോയെ മനസ്സിലായത്. അതിന് മുന്നെ ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്. എന്തെങ്കിലും തെറ്റൊക്കെ ചെയ്യുമ്പോള്‍ അതൊക്കെ തിരുത്തിക്കൊടുത്തിരുന്നു. അത്രയും കാര്യത്തില്‍ പുള്ളിയെ ഞാന്‍ കൊണ്ടുനടന്നിരുന്നു. എന്നാല്‍ പവർ ടീമിലേക്ക് കയറാന്‍ പോകുന്നു എന്നിടത്താണ് അദ്ദേഹം യഥാർത്ഥ സ്വഭാവം പുറത്തെടുത്തത്.

അതിന് മുന്നെ തന്നെ ജിന്റോ എനിക്കിട്ട് ഒരു പാര പണിതിരുന്നു. അതായത് ഞാന്‍ പറയുന്നത് മറ്റുള്ളവർ കേള്‍ക്കും എന്ന കാര്യം പുള്ളിക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ എന്നെ താഴ്ത്തി പുള്ളിക്ക് മേധാവിത്വം കാണിക്കാനുള്ള ശ്രമം പുള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പിന്നീട് പവർ ടീമില്‍ കയറിയതിന് ശേഷമാണ് യഥാർത്ഥ സ്വഭാവം പുറത്ത് വന്നത്.
ജിന്റോയെ സംബന്ധിച്ച് എന്ത് തന്നെയായാലും കണ്ടന്റാണ് മെയിന്‍. അതിന് വേണ്ടി എന്തും ചെയ്യുന്ന ക്യാരക്ടറാണ്. ചില കാര്യങ്ങള്‍ എനിക്ക് ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു. ചെയ്യുന്നതും പറയുന്നതുമായ പലകാര്യങ്ങളും കാണുമ്പോള്‍ തന്നെ വലിയ ഇറിട്ടേഷനായിരുന്നു. ഞങ്ങള്‍ തമ്മില്‍ അഭിപ്രായം വ്യത്യാസം ഉണ്ടായി. എന്റെ ഭാഗത്തും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്.

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

10 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

10 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

11 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

11 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

11 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

11 hours ago