Film News

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന പോള്‍ ഹാഗിസിന് മോചനം

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് മോചനം. ഹാഗിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

- Advertisement -

ബ്രിട്ടീഷ് യുവതിയാണ് സംവിധായകനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. വിനോദസഞ്ചാര നഗരമായ ഒസ്തുനിയില്‍ ഒരു കലാമേളയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ സംവിധായകന്‍ രണ്ടുതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ജൂണ്‍ 19 മുതല്‍ ഇറ്റലിയിലെ ഒരു ഹോട്ടലില്‍ പൊലീസ് തടങ്കലില്‍ കഴിയുകയായിരുന്നു ഹാഗിസ്.

യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഹാഗിസിന് എതിരെ മറ്റൊരു ബലാത്സംഗ കേസും നിലവിലുണ്ട്. 2013 ജനുവരിയില്‍ ഹാഗിസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് സിനിമാ പബ്ലിസിസ്റ്റായ ഹാലി ബ്രെസ്റ്റാണ് പരാതി നല്‍കിയത്. 2017 ഡിസംബറിലാണ് കേസ് ഫയല്‍ ചെയ്തിരിന്നതെങ്കിലും കൊവിഡ് സാഹചര്യത്തില്‍ നീളുകയായിരുന്നു. പോള്‍ ഹാഗിസിന് എതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം തുടരണമോയെന്ന് പ്രോസിക്യൂഷന്‍ തീരുമാനിക്കും.

Rathi VK

Recent Posts

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ്…

16 mins ago

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

11 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

11 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

12 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

13 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

15 hours ago