Bigboss

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി റോക്കിയെ ഹൗസിൽ നിന്നും മത്സരത്തിൽ നിന്നും ബി​ഗ് ബോസ് ടീം പുറത്താക്കി.അതേ സമയം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് റോക്കി. തിരികെ ഹൗസിൽ കയറാൻ അവസരം തരണമെന്ന് പലപ്പോഴായി ബി​ഗ് ബോസ് ടീമിനോട് റോക്കി വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ​ഗുരുതരമായ തെറ്റാണ് റോക്കി ചെയ്തത് എന്നതുകൊണ്ട് തന്നെ ഇനി മത്സരത്തിലേക്ക് തിരികെ പങ്കെടുപ്പിക്കില്ല. ഇപ്പോഴിതാ സിജോ ​ഹൗസിൽ തിരികെ കയറിയെന്ന് അറിഞ്ഞ് റോക്കി സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തില്ലെന്നും ഫയറിപ്പോൾ‌ പുറത്താണെന്നും ആ ഫയർ താനാണെന്നുമാണ് റോക്കി പുതിയ വീഡിയോയിൽ പറയുന്നത്. അസി റോക്കിയുടെ വാക്കുകളിലേക്ക്… ‘കുറച്ച് ദിവസമായി ഞാൻ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ട്. പറയണ്ട പറയണ്ടയെന്ന് വിചാരിച്ചതാണ്. പക്ഷെ കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി. അതിൽ ഒരു കാര്യം വ്യക്തിത്വത്തെ കുറിച്ചുള്ളതാണ്.’

- Advertisement -

‘ഞാൻ ഹിറോ ആണെന്ന് ചുമ്മാ പറഞ്ഞ് നടന്നതുകൊണ്ട് ഒരുത്തനും ഹീറോയാകില്ല. ഹീറോയാകണമെങ്കിൽ നെഞ്ചുറപ്പ് വേണം. അപ്പോൾ ​ഹീറോയാകും. റോക്കി പറയുന്നത് മാത്രമെ ചെയ്യു. ചെയ്യുന്നതേ പറയു. പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. കത്തിക്കും കത്തിക്കുമെന്ന് ചുമ്മാ പറഞ്ഞാലൊന്നും കത്തത്തില്ല. കത്തണമെങ്കിൽ ഫയർ വേണം. ഫയർ എവിടെയുണ്ട്..? ഇപ്പോൾ വെളിയിലാണ്… അവന്റെ പേരാണ് റോക്കി. നെരുപ്പ് ഡാ… സി​ങ്കം.’പിന്നെ കുറച്ച് പൈങ്കിളി പരിപാടിയൊക്കെ നടക്കുന്നുണ്ട്. കറി എത്ര വേണമെങ്കിൽ നമുക്ക് ഉണ്ടാക്കാം. പക്ഷെ ഉപ്പുണ്ടല്ലോ അത് ഇട്ടാലെ കറിക്ക് രുചിയുണ്ടാവൂ. ആ ഉപ്പ് ഇപ്പോൾ ഹൗസിൽ ഇല്ല. അതാണ് പ്രശ്നം. പിന്നെ സിബിൻ നല്ലൊരു കണ്ടസ്റ്റന്റായിരുന്നു. കുറച്ച് ഉപ്പുണ്ടായിരുന്നു. ഇപ്പോൾ ആ ഉപ്പും പോയി. പിന്നെ മൊത്തം കത്തിക്കുമെന്ന് പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. ഒന്നും കത്താൻ പോകുന്നില്ല. കത്തിക്കണമെങ്കിൽ ഫയർ വേണം. ഫയറിപ്പോൾ‌ പുറത്താണ്.’എന്നാണ് പറയുന്നത്

Anusha

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

2 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

4 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

4 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

6 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

17 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

17 hours ago