Kerala News

തെറ്റ് ചെയ്താല്‍ പേടിച്ചാല്‍ മതി; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‌ന സുരേഷ്

തെറ്റ് ചെയ്താല്‍ പേടിച്ചാല്‍ മതിയെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് തനിക്ക് ആരേയും പേടിയില്ല. ചുമത്തിയിരിക്കുന്ന ഗൂഢാലോചന കേസ് വ്യാജമാണ്. ആദ്യം ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇത് പിന്നീട് മാറ്റി. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു സ്വപ്നയുടെ പ്രതികരണം.

- Advertisement -

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ് ക്ലബിലാണ് സ്വപ്നാ സുരേഷ് എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യുന്നത്. നേരത്തെ കേസില്‍ രണ്ടുതവണ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇഡിയുടെ ചോദ്യംചെയ്യല്‍ തുടരുന്നതിനാല്‍ സ്വപ്ന ഹാജരായിരുന്നില്ല.

അതേസമയം ഗൂഢാലോചനാകേസില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നല്‍കിയെന്നാണ് കേസ്. കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് വിജു അബ്രഹാമാണ് സ്വപ്നയുടെ ഹര്‍ജി പരിഗണിക്കുന്നത്.

Rathi VK

Recent Posts

ബാഹുബലി വീണ്ടും വരുന്നു, എന്നാൽ ഇത്തവണ സിനിമയായിട്ടല്ല, ഒരുക്കുന്നത് രാജമൗലി തന്നെ, മെയ് 19ന് റിലീസ്

ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ബാഹുബലി. രണ്ട് പാർട്ട് ആയിട്ടാണ് ചിത്രം ഒരുങ്ങിയത്. 2015…

9 mins ago

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

2 hours ago

എന്നെ ഏഷ്യനെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല,ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും എവിടെയും വന്നില്ല, ഫുള്‍ ജബ്രി മാത്രം

കഴിഞ്ഞ ആഴ്ച എവിക്ട് ആയ അഭിഷേക് ജയദീപ് മറ്റ് ചില തുറന്നു പറച്ചിലുകള്‍ വലിയ ചർച്ച ആവുകയാണ് .വൈല്‍ഡ് കാര്‍ഡ്…

3 hours ago

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ…

3 hours ago

ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി.ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ…

4 hours ago