Film News

വിവാഹത്തിന് മുന്നേ ബ്രൈഡൽ പാർട്ടി നടത്തി മീരാ നന്ദൻ, പങ്കെടുത്തത് വളരെ ചുരുക്കം പേർ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ നന്ദൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഇവർ മലയാളം സിനിമയിൽ വളരെ സജീവമാണ്. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. മുല്ല എന്ന സിനിമയിൽ ഇവർ ദിലീപിന്റെ നായികയായിരുന്നു. പിന്നീട് ഇവർ മലയാളം സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

- Advertisement -

പിന്നീട് ഇവർ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് ദുബായിലേക്ക് പോവുകയായിരുന്നു. അവിടെ റേഡിയോ ജോക്കി ആയിട്ടായിരുന്നു താരം വർക്ക് ചെയ്യുന്നത്. അതേസമയം താരം എന്താണ് ഇതുവരെയായിട്ടും വിവാഹം ചെയ്യാത്തത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്ത് എത്താറുണ്ടായിരുന്നു. അടുത്തിടെ ആയിരുന്നു താൻ വിവാഹിത ആകാൻ പോവുകയാണ് എന്ന വാർത്ത താരം തന്നെ പങ്കുവെച്ചത്.

ഇപ്പോൾ താരത്തിന്റെ ബ്രൈഡ് ടു ബി ആഘോഷങ്ങളാണ് നടന്നിരിക്കുന്നത്. സമൂഹം മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സെർബിയയിൽ വച്ചായിരുന്നു ഈ ആഘോഷങ്ങൾ നടന്നത്. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ഇവരുടെ ഒപ്പം ആഘോഷത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.

ശ്രീജു എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. ലണ്ടനിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. അതേ സമയം വളരെ ഗ്ലാമറൈസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെതും ഒരു സിനി പ്രണയവിവാഹം ആണ് എന്ന് വേണമെങ്കിൽ പറയാം. മാട്രിമോണി ഹൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലണ്ടനിൽ ആണ് ശ്രീജു ജനിച്ചു വളർന്നത്. വിവാഹത്തിന് വേണ്ടിയാണ് 16 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇദ്ദേഹം കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago