ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം ഇൻഡസ്ട്രി ആയിരുന്നു ബോളിവുഡ്. ഏറ്റവും വലിയ ഫിലിം ഇൻഡസ്ട്രിയും ഇതുതന്നെ ആയിരുന്നു. എന്നാൽ പിന്നീട് ബോളിവുഡ് ഒരു മാഫിയ ആയി പരിണമിക്കുന്നത് ആണ് നമ്മൾ കണ്ടത്. കഴിവുള്ള ആളുകളെ എല്ലാം സിനിമയിൽ നിന്നും ഒതുക്കി നിർത്തി സ്വന്തക്കാർക്ക് മാത്രം അവസരം കൊടുക്കുന്ന കാഴ്ച ആയിരുന്നു നമ്മൾ ബോളിവുഡിൽ കണ്ടത്. അതുകൊണ്ട് ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഇൻഡസ്ട്രി കൂടിയാണ് ഹിന്ദി സിനിമ ഇൻഡസ്ട്രി. നല്ല സിനിമകൾ ഇവിടെ ഇറങ്ങുന്നത് വളരെ കുറവാണ്.
ഇറങ്ങുന്ന സിനിമകളിൽ ഒന്നും തന്നെ ഒറിജിനൽ അല്ല എന്ന് വേണം പറയാൻ. ഒന്നുകിൽ ഏതെങ്കിലും സൗത്ത് ഇന്ത്യൻ സിനിമയുടെ റീമേക്ക് ആയിരിക്കും. അതല്ലെങ്കിൽ ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ ജീവചരിത്രം ആയിരിക്കും. ഇനി അതുമല്ലെങ്കിൽ രാഷ്ട്രീയ ദേശീയതയുടെ അതിപ്രസരം തുളുമ്പുന്ന ചിത്രങ്ങളായിരിക്കും. ഇത്തരത്തിലുള്ള സിനിമകൾ കണ്ട് മടുത്തിരിക്കുന്ന ഹിന്ദി ഓഡിയൻസ് ഇപ്പോൾ കൂടുതലായി സൗത്തിന്ത്യൻ സിനിമകളാണ് കാണുന്നത്. ഇപ്പോൾ മറ്റൊരു മലയാള സിനിമയുടെ കൂടി റീമേക്ക് ഒരുങ്ങുകയാണ്.
ഇമ്രാൻ ഹാഷ്മി ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നികിത ദത്ത ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡീബക്ക് എന്നാണ് സിനിമയുടെ പേര്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇത് ഒരു മലയാളം സിനിമയുടെ റീമേക്ക് ആണ്. ഏതാണ് ഈ സിനിമ എന്ന് മനസ്സിലായോ?
പൃഥ്വിരാജ് ആയിരുന്നു ഈ മലയാള ചിത്രത്തിൽ നായകനായി എത്തിയത്. പ്രിയ ആനന്ദ് എന്ന ചിത്രത്തിൽ നായികയായി എത്തിയത്. ജയകൃഷ്ണ ആയിരുന്നു സംവിധാനം ചെയ്തത്. ഒരു ഹൊറർ ചിത്രം ആയിട്ട് ആയിരുന്നു മലയാളത്തിൽ ഈ ചിത്രം എത്തിയത്. എസ്ര എന്ന സിനിമയിൽ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒക്ടോബർ 29ആം തീയതി ആണ് ഹിന്ദി പതിപ്പ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നത്. മുംബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.