ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഹേമന്ത് സോറനെ തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യനാക്കി. ഇതോടെ ഹേമന്ത് സോറന് എം.എല്‍.എ ആയി തുടരാനാകില്ല. അനധികൃത ഖനന കേസിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
രാജ്ഭവനില്‍ നിന്നുള്ള ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പിന് ശേഷം ഹേമന്ത് സോറന് രാജിവയ്ക്കേണ്ടി വരും. ഇതിന് ശേഷം ആറ് മാസത്തിനുള്ളില്‍ സോറന് തെരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും എം.എല്‍.എയാകാം. പിന്നീട് യു.പി.എ എം.എല്‍.എമാരുടെ പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താം.
സോറന്റെ അയോഗ്യത സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഗവര്‍ണര്‍ പരിശോധിച്ചു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സോറന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.