ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ഗംഭീര വിജയം നേടും എന്നതില്‍ സംശയം ഇല്ല. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും അതിമനോഹരമായ കഥകളിലൂടെയാണ് പോവുന്നത്.
ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തില്‍ എത്തിയ നടിയാണ് ആശാശരത്ത്. ഒരു പോലീസ് ഒഫീസറുടെ വേഷത്തിലാണ് നടി ചിത്രത്തില്‍ എത്തുന്നത്. ഗീതാ പ്രഭാകര്‍ എന്ന കഥാപത്രത്തെ സിനിമ കാണുന്നവര്‍ പോലും ഒന്ന് ഭയന്ന് പോവും. ഇപ്പോള്‍ ഇതേ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
മോഹന്‍ലാലിന്റെ മുഖത്ത് അടിക്കേണ്ട രംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. ” അത് ഷൂട്ട് ചെയുമ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും വയ്യ. എന്നാല്‍ ലാലേട്ടനും ജിത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. പിന്നെ ലാലേട്ടന് തന്നെ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും കാര്യവുമില്ലെന്ന് ആശ പറയുന്നു”.
അതേസമയം ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് താരം പറയുന്നു. തന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ് ഈ ചിത്രമെന്നും ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചെന്നും നടി പറയുന്നു.
ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒത്തിരി നല്ല ഓര്‍മ്മകളാണ് ഉണ്ടായത്. എല്ലാം പോസിറ്റീവ് ആയിട്ടുള്ളത് തന്നെയായിരുന്നു. ഒരു കൂട്ടുകെട്ടിന്റെ വിജയം എന്ന് തീര്‍ത്ത് പറയാം ദൃശ്യത്തിന്റെ വിജയത്തിന് പിന്നില്‍. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു ചെയ്യേണ്ടിരുന്നത്. എക്കാലവും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത് നടി പറയുന്നു