പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഡോക്ടര്‍ സ്ട്രേഞ്ച് നടി സാറ ഫൈതിയന് എട്ടു വര്‍ഷം തടവ്. 13 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ സാറ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ കേസില്‍ സാറയുടെ ഭര്‍ത്താവും തായ്ക്കണ്ടോ അധ്യാപകനുമായ വിക്ടര്‍ മാര്ക്കോക്കിനെ 14 വര്‍ഷം തടവിനും വിധിച്ചു. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് പിന്നിലെ പ്രേരകശക്തി മാര്‍ക്കാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ദമ്പതികളെ ശിക്ഷാ വിധി കേള്‍പ്പിക്കാനായി ഒരുമിച്ചാണ് കോടതിയിലേക്ക് കൊണ്ടുവന്നത്.
ദമ്പതികള്‍ തനിക്ക് 13 വയസുള്ളപ്പോള്‍ മദ്യം നല്‍കുകയും ഓറല്‍ സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ പുറത്തുവന്ന് തങ്ങള്‍ നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തെക്കുറിച്ച് സധൈര്യം തുറന്നു പറഞ്ഞതിനെ ജഡ്ജി അഭിനന്ദിച്ചു.