സീരിയല്‍ നടി മേഘ്ന വിന്‍സെന്റിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോണ്‍ ടോണിയായിരുന്നു മേഘ്നയുടെ ഭര്‍ത്താവ്. വിവാഹ മോചനത്തിന് പിന്നാലെ ഡോണ്‍ ടോണി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് ഒരു കുഞ്ഞും പിറന്നിരുന്നു. ഡിവൈനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍.
ഇതില്‍ ഒട്ടുമിക്ക ആളുകള്‍ക്കും അറിയേണ്ടത്, എന്തുകൊണ്ടാണ് രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. പെട്ടെന്നൊരു ദിവസം വന്ന ആലോചനയില്‍ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്. വീട്ടുകാര്‍ക്ക് കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടില്‍ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മള് അന്വേഷിക്കും. അപ്പോള്‍ അവര്‍ ജെനുവിന് ആണെന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ ഓക്കെ പറഞ്ഞു താരം പറയുന്നു.
പിന്നീട് ഡിവൈനിനോട് ചോദിച്ചത് മേഘ്നയെക്കുറിച്ചാണ്. വിവാഹ ശേഷം മേഘ്നയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യവും പിന്നീടും കണ്ടില്ലെന്നും ഡിവൈന്‍ പറയുന്നു, എനിക്ക് ആ കുട്ടിയോട് ഒരു ദേശ്യവും ഇല്ല. ഞാന്‍ ഇതുവരെ കണ്ടിട്ടും ഇല്ല, എനിക്ക് അവരെ പേഴ്സണലി അറിയില്ല താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിന്‍സെന്റും മേഘ്നയും തമ്മില്‍ എന്തായിരുന്നു പ്രശ്നമെന്ന ചോദ്യത്തിന്, അതം പറയേണ്ടത് ഞാന്‍ അല്ലെന്നും , എനിക്ക് അത് പറയാന്‍ ഒരു താല്പര്യവും ഇല്ലെന്നും ഡിവൈന്‍ പറയുന്നു. മാത്രമല്ല ആലോചന വരുമ്പോഴാണ് അവര്‍ ഡിവോഴ്സ്ഡ് ആയെന്ന് ഞാനും അറിയുന്നത്. ഡോണ്‍ ചേട്ടന് കണിശക്കാരനായ ഭര്‍ത്താവ് അല്ലെന്നും, സാധാരണ പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.