ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍. മറ്റുള്ള വ്യക്തികളില്‍ നിന്നും സംസാരത്തിലും, വസ്ത്രരീതിയിലും, എല്ലാം വ്യത്യസ്തമായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍. ബിഗ് ബോസിന്റെ എന്‍ട്രിയില്‍ തന്നെ ഡിംപല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ താരത്തിന്റെതായി എടുത്ത് പറയേണ്ടത് ഇടതൂര്‍ണ മുടി തന്നെയാണ്. ആദ്യ കാഴ്ച്ചയില്‍തന്നെ താരത്തിന്റെ മുടിക്ക് ആരാധകര്‍ ഏറെയാണ്. പുറത്ത് നല്ല സപ്പോര്‍ട്ടാണ് ഡിംപലിന് ലഭിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ മത്സരാര്‍ത്ഥിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. സിനിമാ താരങ്ങള്‍ പോലും ഡിംപലിന്റെ ആരാധകര്‍ ആണ്. വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പലരും പ്രവചിച്ച പേരുകളില്‍ ഒന്നാണ് ഡിംപലിന്റെത്. എന്നാല്‍ അപ്രതീക്ഷിതമായി താരം ഷോയില്‍ നിന്നും പോയതോടെ പ്രേക്ഷകരും സംങ്കടത്തില്‍ ആയി. പിതാവ് സത്യവീര്‍ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും ഡിംപല്‍ പുറത്തേക്ക് പോവുന്നത്. വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിംപല്‍ തിരികെ വരുമെന്ന പ്രേതീക്ഷയിലാണ് മറ്റു മത്സരാര്‍ത്ഥികളും പ്രേക്ഷകരും. എന്നാല്‍
ഇനി അതിനൊരു സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാ കണക്ക്കൂട്ടലും തെറ്റിച്ച് താരം വീണ്ടും ഷോയിലെത്തിയിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടില്‍ പെട്ടെന്നൊരു പാട്ട് കേട്ടാണ് എല്ലാ മത്സരാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങി വരുന്നത്. പിന്നീട് ഡിംപല്‍ അകത്തേക്ക് കടന്ന് വരുന്നതാണ് മത്സരാര്‍ത്ഥികള്‍ കാണുന്നത്. വന്നപാടെ ഡിംപല്‍ മണിക്കുട്ടനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയായിരുന്നു. സഹമത്സരാര്‍ഥികളായ എല്ലാവരും ഡിംപലുമായിട്ടുള്ള സ്നേഹം പങ്കുവെച്ചിരുന്നു.
ഇതോടെ പ്രേക്ഷകരും സന്തോഷത്തിലായിരിക്കുകയാണ്. താരം ഷോയില്‍ നിന്നും പോയതോടെ സിനിമാ മേഘലയില്‍ നിന്നടക്കം നിരവധി പേര് ഡിംപലിനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. ഇതില്‍ നിന്നെല്ലാം താരത്തിന്റെ തിരിച്ച് വരവ് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.