ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. കണ്ട്രോള് റൂമിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. മൂന്നു ദിവസത്തിനകം യോഗിയെ ബോംബുവച്ച് വകവരുത്തുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് പറയുന്നു.
ലഖ്നൗ പൊലീസിന്റെ ഹെല്പ്ലൈന് വാട്സ്ആപ്പ് നമ്പറിലാണ് കഴിഞ്ഞ ദിവസം അജ്ഞാതന്റെ മുന്നറിയിപ്പെത്തിയത്. യോഗിയെ മൂന്ന് ദിവസത്തിനുള്ളില്‍ വകവരുത്തുമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയത്. വധഭീഷണിയില്‍ ഹെല്പ്ലൈന് ഓപറേഷന് കമാന്‍ഡറുടെ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വധഭീഷണിക്ക് പിന്നാലെ യോഗിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നേരത്തേയും യോഗിക്കെതിരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.