നടിയും മോഡലുമായ ഗായത്രി സുരേഷിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വിമര്‍ശനം ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി വന്നുകൊണ്ടിരിക്കുകയാണ്. ഗായത്രിയും സുഹൃത്തും സഞ്ചരിക്കുന്നതിനിടെ ആണ് നടിയുടെ വണ്ടി മറ്റൊരു വാഹനത്തിന് ചെന്നു ഇടിക്കുന്നത്. ഇതിനുപിന്നാലെ ഗായത്രി വണ്ടി നിര്‍ത്താതെ പോവുകയും പിന്നാലെ മറ്റു വാഹനത്തില്‍ ഉള്ളവര്‍ നടിയുടെ കാര്‍ ഫോളോ ചെയ്ത് പിടിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. പിന്നാലെ താരത്തിന് നേരെ വിമര്‍ശനം ശക്തമായി. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് ഗായത്രി എത്തിയിരുന്നു , എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പൂര്‍ണമായി സമ്മതിക്കാതെ, അന്ന് നടന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് പറയുകയായിരുന്നു താരം. ഈ വീഡിയോയ്ക്ക് താഴെ വിമര്‍ശനം വന്നതോടെ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ എത്തിയിരിക്കുകയാണ് താരം.
താനും തന്റെ സുഹൃത്തും കാക്കനാട് ഭാഗത്തുകൂടെ കാറിലൂടെ പോവുകയായിരുന്നു. ഇതിനിടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എന്റെ കാര്‍ മറ്റൊരു വണ്ടിയുമായി ഉരസി. എന്നാല്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല , ഇവര്‍ പിന്നാലെ വരും എന്ന് കരുതിയില്ല കുറച്ചു കഴിഞ്ഞപ്പോഴാണ് ആ വണ്ടിയിലെ ആളുകള്‍ ഞങ്ങളെ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലായത്. അങ്ങനെ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. വണ്ടി ഞങ്ങളുടെ കാറിനു മുന്നില്‍ നിര്‍ത്തി ഒരു പയ്യന് പുറത്തിറങ്ങി എന്റെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചു പൊളിച്ചു പിന്നെ വീട്ടുകാരെ കുറേ കുറെ അസഭ്യം പറഞ്ഞു. അതോടെ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാതെ ഞങ്ങള്‍ വീണ്ടും കാര്‍ മുന്നോട്ട് എടുത്തു , വീണ്ടും അവര്‍ ഞങ്ങളെ പിന്തുടര്ന്നു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ കാറിനു മുന്നില്‍ വട്ടം വച്ച് നിര്‍ത്തി.
അതേസമയം ഇത് ഇത്രയും വലിയൊരു പ്രശ്നം ആവാന്‍ കാരണം താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആണെന്ന് ഗായത്രി പറയുന്നു. ഒരു സാധാരണക്കാരി ആയിരുന്നെങ്കില്‍ പ്രശ്നം സോള്‍വ് ചെയ്ത് വിട്ടേനെ. താന്‍ അവിടെ നിന്ന് കുറെ സോറി പറഞ്ഞിട്ട് പോലും പോലീസ് വന്നിട്ടെ വിടു എന്ന് അവര്‍ പറഞ്ഞു. അവസാനം പോലീസ് വന്നപ്പോള്‍ മോള് കാറിനുള്ളില്‍ കയറി ഇരുന്നോളു, എന്ന് പറഞ്ഞു അവര്‍ ആദ്യം എന്നെ സുരക്ഷിതയാക്കി.
ഞാന്‍ എല്ലാ തെറ്റുകളും കുറവുകളും ഉള്ള മനുഷ്യസ്ത്രീ ആണ് ചിലപ്പോള്‍ ടെന്‍ഷന്‍ കാരണം അങ്ങനെ ചെയ്തിട്ടുണ്ടാകും എന്നും നടി പറയുന്നു. ഞങ്ങളുടെ വണ്ടി തടഞ്ഞുവെച്ച് അവര്‍ പറഞ്ഞ ചില വാക്കുകള്‍ കേള്‍ക്കണം. അവര്‍ എന്റെ വീട്ടുകാരെ വിളിച്ച തെറി ഒന്നും പുറത്തു പറയാന്‍ പറ്റില്ല. നീ ആരെടി നീ സീരിയല്‍ നടി അല്ലെടീ എന്നൊക്കെ വിളിക്കാനും വണ്ടി തല്ലി പൊട്ടിക്കാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത് ഗായത്രി ചോദിക്കുന്നു. മധു എന്ന ആളെ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആളുകള്‍ എല്ലാവരും അടിച്ചു കൊന്നില്ലേ അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത് എന്നും ഗായത്രി പറയുന്നു.