യുക്രൈനെതിരെ റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഒരു വിവാഹം. ഒഡേസ സിറ്റിയില്‍ ബോംബുകള്‍ സൂക്ഷിക്കുന്ന ബങ്കറില്വച്ചായിരുന്നു വിവാഹം. സംഭവത്തിന്റെ വിഡിയോ ബെലാറസില്‍ നിന്നുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കൈയില്‍ പൂച്ചെണ്ടുകളുമായി നില്ക്കുന്ന വധുവിനേയും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന വരനേയും കാണാം. ചടങ്ങിന്റെ ഭാഗമായി ഇരുവരും ബ്രഡ്ഡ് പങ്കുവയ്ക്കുന്നുണ്ട്. റഷ്യന്‍ സൈന്യം ഹാര്സന് നഗരം പിടിച്ചെടുത്ത ദിവസമായിരുന്നു ഇവരുടെ വിവാഹം.
റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തോളം പൗരന്മാര് കൊല്ലപ്പെട്ടെന്നാണ് യുക്രൈന് പറയുന്നത്. മരണമുഖത്തും ധൈര്യം കൈവിടാതെ പോരാടുകയാണ് രാജ്യം.