ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുഹൈല്‍ കുക്കു. കഴിഞ്ഞ വര്‍ഷമായിരുന്നു കുക്കുവിന്റെയും ദീപയുടേയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങിയത്. വീട്ടുക്കാരുടെ വലി സപ്പോര്‍ട്ട് ഒന്നുമില്ലാതെയാണ് ഇവര്‍ ഒന്നിച്ചത്. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഈ താരങ്ങള്‍.
വിവാഹ ചിത്രം പങ്കുവെച്ച് കുക്കുവാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പ്രിയതമയെക്കുറിച്ച് എഴുതികൊണ്ടാണ് വിവാഹ ചിത്രം താരം പങ്കുവെച്ചത്. സന്തോഷവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ കുക്കുവിന്റെയും ദീപയുടേയും വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള ഡ്രെസ്സുകള്‍ ധരിച്ചായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
നിറയെ ആരാധകരുള്ള കുകുവിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തിച്ചതിനെക്കുറിച്ചും അതിനിടയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ കുക്കു തുറന്ന് പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി സിനിമകളിലും വേഷമിട്ടിരുന്നു. തന്റെ മികവുറ്റ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. അതേസമയം ഇവരുടെ ഇന്റര്‍ റിലീജിയസ് വിവാഹം ആയതിനാല്‍ ചില വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.