കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് മീന്‍ കടയില്‍ കയറി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിന് എതിരെയാണ് ആരോപണം.
കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്റ്റോറിലാണ് സംഭവം. അതിക്രം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ലൈസന്‍സ് ചോദിച്ച് കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണില്‍ നിന്ന് വിളിച്ച് കടയുടമയേയും ഭീഷണിപ്പെടുത്തി.
ശേഷം ഫോണ്‍ മീന്‍ കൂനയിലേക്ക് വലിച്ചെറിഞ്ഞു. കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത് എന്നാണ് കടയുടമ പറയുന്നത്.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കടയുടമ അറിയിച്ചു. അതേസമയം നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് കടയില്‍ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി വാദിച്ചു.