താരങ്ങള്‍ക്ക് നേരെയുള്ള ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വാര്‍ത്തയാണ്. ഇതില്‍ സ്ഥിരമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ഉള്ള താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശരര്മയും. ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്,
കോലിയുടെ മുന്‍കാമുകിയുടെ ചിത്രമാണ്. ആദ്യകാലത്ത് ഒന്നിച്ചെടുത്ത ചിത്രമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മോഡലും നടിയുമായ ശ്രദ്ധ നേടിയ ഇസബെല്ലയാണ് കോലിയുടെ ആദ്യത്തെ കാമുകി. ഇവരുടെ പ്രണയമെല്ലാം സോഷ്യല്‍ മീഡിയയില്‍ പരസ്യമായിരുന്നു. 2012ല്‍ തുടങ്ങി വെച്ച ബന്ധം അധിക കാലം നീണ്ടുപോയിരുന്നില്ല. സോഷ്യല്‍ മീഡിയയിലും മറ്റും ഇവരുടെ ബന്ധം ചര്‍ച്ചയായിരുന്നു. പിന്നാലെ കോലി- ഇസബെല്ല തമ്മിലുള്ള പ്രണയം 2014ല്‍ അവസാനിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരുടേതായ കാര്യങ്ങളാല്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു.
ബ്രേക്കപ്പിന് ശേഷം കോലിയുമായുള്ള പ്രണയത്തെ കുറിച്ച് ഇസബെല്ല വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നു പിന്നീട് പരസ്പര സമ്മതോട പ്രണയം അവസാനിപ്പിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോലി നടി അനുഷ്ക ശര്‍മയുമായി പ്രണയത്തിലായത്. അമീര്‍ ഖാന് ചിത്രമായ തലാഷിലൂടെയാണ് ഇസബെല്ല ബോളിവുഡില്‍ എത്തിയത്.
പ്രണയ വിവാഹം ആയിരുന്നു കോലിയുടെയും അനുഷ്ക ശര്‍മയുടെയും. 2017 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇവര്‍ക്ക് ഒരു മകള്‍ പിറന്നത്. വാമിക എന്നാണ് മകളുടെ പേര്. ഇവര്‍ തന്നെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.