ലോകത്തെ ഏറ്റവും മഹത്തരമായ കഥകളിൽ ഒന്നാണ് ചിത്രരചന. വളരെ ചെറിയ ഒരു സ്ഥലത്ത് അനേകായിരം കഥകൾ ഒളിപ്പിച്ചുവെക്കാൻ സാധിക്കും എന്നതാണ് ഈ കലയെ വേറിട്ട് നിർത്തുന്നത്. ഒരു കലാരൂപം തയ്യാറായി കഴിഞ്ഞാൽ പിന്നെ കലാകാരന് അതിൽ വലിയ പങ്ക് ഒന്നുമില്ല. കാണുന്ന പ്രേക്ഷകനു അത് ഇഷ്ടമുള്ള തരത്തിൽ വായിച്ചെടുക്കാം. ചിലപ്പോൾ കലാകാരൻ ഉദ്ദേശിച്ചത് ആയിരിക്കില്ല പ്രേക്ഷകർ കാണുന്നത്. എങ്കിൽ പോലും അത് തെറ്റാണെന്നും പറയാൻ സാധിക്കുകയില്ല.
കലയുടെ ഇതേ വിശേഷണം തന്നെയാണ് ബോഡി പെയിൻറിംഗ് എന്ന കലാരൂപത്തിനും ഉള്ളത്. ശരീരത്തിൽ ചിത്രം വരയ്ക്കുന്നതിനോട് വലിയ എതിർപ്പ് ഉള്ളവരാണ് ഒരു വിഭാഗം ആളുകൾ. ഇവരുടെ ആസ്വാദന നിലവാരം വളരെ താഴ്ന്നതാണ് എന്ന കാരണം കൊണ്ട് തന്നെയാണെങ്കിൽ. എന്നാൽ ശരീരത്തിൽ പെയിൻറിങ് നടത്തുന്നത് വലിയ രീതിയിലുള്ള ഒരു പ്രഖ്യാപനം കൂടിയാണ്. അത്തരത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കലാകാരനാണ് നിജു കുമാർ.
സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള കലാകാരിൽ ഒരാളാണ് നിജു കുമാർ. നിജു കുമാർ ഇതിനു മുൻപ് വരച്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറലായിരുന്നു. അതുപോലെ തന്നെ ഇപ്പോൾ നിജു കുമാർ പങ്കുവെച്ച് ബോഡി പെയിൻറിംഗ് ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിൽ വരച്ച മയിലിന്റെ മനോഹരമായ ചിത്രമാണ് നിജുകുമാർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ആദ്യമായിട്ടാണ് നിജുകുമാർ ബോഡി പെയിൻറിംഗ് പരീക്ഷിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കമൻറുകളിൽ നിന്നും നിജു കുമാറിനു ലഭിക്കുന്നത്. വെഞ്ഞാറമൂട് സ്വദേശി ആണ് നിജുകുമാർ. മോഹൻലാലിൻറെ നിരവധി ചിത്രങ്ങൾ നിജു വരയ്ക്കുകയും അദ്ദേഹത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെയാണ് നിജു സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രശസ്തനാകുന്നത്.