ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ധാരാളം സൈബര്‍ ആക്രമണം നേരിട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. പലപ്പോഴും ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി താരം തുറന്ന് പറഞ്ഞിരുന്നു. ശേഷം താന്‍ കുറച്ച് നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സൂര്യ അറിയിച്ചിരുന്നു. ഇപ്പോള്‍
സൈബര്‍ ഇടത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൂര്യയുടെ ഒരു ശബ്ദ സന്ദേശം ആണ് വൈറലാകുന്നത്.
‘ഫോണ്‍ ഒക്കെ അമ്മയുടെ കൈയിലാണ്. ഡോക്ടര്‍ പറഞ്ഞിരുന്നു കുറെ നാളത്തേക്ക് ഫോണ്‍ എടുക്കണ്ട, സംസാരിക്കേണ്ട എന്ന്. അതുകൊണ്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്’, എന്നും സൂര്യ പറയുന്നു. ഇപ്പോള്‍ സുഖമായോ എന്ന് സൂര്യയോട് ആരാധിക ചോദിക്കുമ്പോള്‍ ചില സങ്കടങ്ങള്‍ അങ്ങിനെ നില്ക്കുമല്ലോ എന്ന മറുപടിയാണ് താരം നല്‍കിയത്. കേസ് കൊടുത്തിട്ടുണ്ട്, അത് നന്നായി തന്നെ പോകുന്നുണ്ട്. ഫേക്ക് ഐഡികള്‍ ഓരോന്നായി അവര്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എന്നും സൂര്യ പറയുന്നുണ്ട്.
അതേസമയം താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന കാര്യം സൂര്യ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ തമിഴില്‍ ഒരു സിനിമയുടെ സ്ക്രീപ്റ്റ് ചെയ്യുന്നുണ്ട്. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും. സ്ക്രീപ്റ്റ് മാത്രമല്ല, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ് എന്നും സൂര്യ പറഞ്ഞിരുന്നു.
അതേസമയം ആദ്യം തമിഴില്‍ മാത്രം ഒരുക്കാനിരുന്ന ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും നീങ്ങുന്നുവെന്നും സൂര്യ പറഞ്ഞു. നറുമുഖി എന്നാണ് സിനിമയുടെ പേര്. ഷീല കുര്യന് ആണ് നിര്‍മാതാവ്. ഈ സിനിമയുടെ ഫോട്ടോഷൂട്ട് ഉടനെ ഉണ്ടാവുമെന്നും താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നും സൂര്യ വ്യക്തമാക്കി. ഇതിന് പിന്നാലെ താരത്തിന് സപ്പോര്‍ട്ട് അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.