സൂര്യയ്ക്ക് അങ്ങനെയാണെങ്കില്‍ പ്രണയിക്കാം; മണിക്കുട്ടന്‍ വളഞ്ഞെന്നാ തോന്നുന്നത്

ബിഗ് ബോസില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും ഇത് തന്നെയാണ്. ഇവര്‍ തമ്മില്‍ ശരിക്കും പ്രണയം ഉണ്ടോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. ചില സമയങ്ങളില്‍ രണ്ട് പേര്‍ക്കും ഉള്ളില്‍ പ്രണയം ഉള്ളതായി സംശയിച്ച് പോവും. എന്നാല്‍ അതേപോലെ സൂര്യ ഫേക്ക് ആണെന്ന് സംശയം ഉയരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ പ്രേക്ഷകരും ആകാംഷയിലാണ്.

ഇതിനിടെ കഴിഞ്ഞ ടാസ്‌ക്കിനിടെ സൂര്യ എഴുതിയ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. കവിത മോഹന്‍ലാല്‍ എല്ലാവരും കേള്‍ക്കെ വായിപ്പിച്ചതൊക്കെ രസകരമായ മുഹൂര്‍ത്തങ്ങളായിരുന്നു. സൂര്യയുടെ വികാരത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും താന്‍ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ അത്  വിവാഹത്തിലേക്കുള്ളതായിരിക്കുമെന്നുമായിരുന്നു മണിക്കുട്ടന്‍ മറുപടി പറഞ്ഞത്.

ഇതിന് ശേഷം സൂര്യ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ക്യാമറക്ക് മുന്നില്‍ എത്തി നിങ്ങളുടെ മകള്‍ പ്രണയിക്കാന്‍ വന്നതല്ലെന്നും പറഞ്ഞാണ് സൂര്യ വീട്ടുക്കാരോട് മാപ്പ് പറഞ്ഞത്. മാത്രമല്ല മണിക്കുട്ടനോട് തനിക്ക് തോന്നിയത് പ്രണയം അല്ലെന്നും ബഹുമാനമാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.
ഈ സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം സൂര്യയും മണിക്കുട്ടനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. തന്റെ നിലപാട് എന്താണെന്ന് സൂര്യയെ അറിയിക്കുകയായിരുന്നു മണിക്കുട്ടന്‍ ചെയ്തത്.

”പ്രണയിക്കാന്‍ എനിക്ക് പുറത്ത് സമയമുണ്ട്. ഇവിടെ എനിക്ക് 100 ദിവസം മാത്രമേ ഉള്ളു. ഷോയില്‍ ഞാനൊന്ന് വീക്ക് ആയാല്‍ പലര്‍ക്കും അതൊരു ഗെയിം പ്ലാനായി മാറും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ നില്‍ക്കുമ്പോള്‍ സ്ട്രോങ് ആയിട്ടു തന്നെ നില്‍ക്കണം. സൂര്യയ്ക്ക് അങ്ങനെയാണെങ്കില്‍ പ്രണയിക്കാം. പക്ഷെ ഇവിടെ നൂറ് ദിവസവും നില്‍ക്കണം. നമ്മുടെ ഓരോ മിനുറ്റും വാല്യുബിള്‍ ആണ്. അതില്‍ പ്രണയം വരുന്നതില്‍ തടസം പറയാനാകില്ല. പക്ഷെ പ്രണയത്തിനായി നമുക്ക് ചെയ്യാന്‍ പറ്റത്തില്ല. എന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

ഇവരുടെ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. ഇനി ഇവര്‍ തമ്മില്‍ അടുക്കുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.