Film News

ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി ബേസിൽ ജോസഫ്? അതിൻ്റെ ആവശ്യമുണ്ടോ എന്ന് മലയാളികൾ. സത്യാവസ്ഥ എന്ത്?

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം ടെലിഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് ഇപ്പോൾ സജീവമാണ്. നിരവധി സംവിധായകരും സിനിമാ മേഖലയിലെ ആളുകളും ഇതിനെതിരെ പലപ്പോഴും ശക്തമായി പ്രതിഷേധിക്കാർ ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ എത്തിയപ്പോൾ ചിത്രത്തിൻറെ സംവിധായകനായ ജിത്തു ജോസഫ് ശക്തമായി അതിനെതിരെ പ്രതിഷേധിച്ചിരുന്നു.

- Advertisement -

അതുപോലെതന്നെ ടെലിഗ്രാമിനെതിരെ പ്രതിഷേധവുമായി തീരുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താര ത്തിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന ബഹുമതിയും ഈ സിനിമക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത് കാരണം നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ ആ സിനിമ എത്തുമെന്ന ഭീതിയിൽ ടെലിഗ്രാമിതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ ബേസിൽ ജോസഫ്.

റിലീസ് ചെയ്ത നിമിഷങ്ങൾക്കകം സിനിമകൾ ടെലഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് സിനിമ മേഖലയ്ക്ക് ഭീഷണിയാണെന്നും, അതുകൊണ്ട് ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബേസിൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ബേസിൽ തൻറെ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.
ബേസിൽ ജോസഫിൻറെ വാക്കുകളിലൂടെ. “ഫയൽ ഷെയറിങ് ആപ്പ് ആയതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാൽ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയാണ്. അതിലെ ഗ്രൂപ്പുകളിലേക്ക് തീയേറ്റർ റിലീസ് ആയ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ആയ ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ല ഓർത്തു ആശങ്കയുണ്ട്. അതേസമയം വാർത്ത പ്രസിദ്ധീകരിച്ച ഒരു ചാനലിൻ്റെ കമൻറ് ബോക്സിൽ തന്നെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി ബേസിൽ ജോസഫ് രംഗത്തെത്തി. ഈ കമൻറ് ഇപ്പോൾ വൈറൽ ആണ്.

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി മലയാളത്തിലെ മറ്റൊരു സംവിധായകനും നടനുമായ സാജിദ് യഹിയയും ആവശ്യപ്പെട്ടു.സാജിദ് യഹിയയുടെ വാക്കുകളിലൂടെ.
“ഒരു ഗ്രൂപ്പിൽ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിൻ്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും ഫലം ഉണ്ടാകില്ല. ആ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ല.”

Abin Sunny

Recent Posts

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ്…

36 mins ago

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍' എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക്…

2 hours ago

ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ എനിക്ക് സിജോയെ തോന്നിയുള്ളൂ.ജിന്റോ പറഞ്ഞതിൽ ഞെട്ടി സഹമത്സരാർഥികൾ

ബിഗ്ബോസിൽ അസി റോക്കിയുടെ മർദനം കൊണ്ട് പുറത്ത് പോയ സിജോ കസിജ ദിവസമായിരുന്നു തിരിച്ചു വന്നത്.ഇപ്പോൾ ഇതാ സിജിയുമായി ബന്ധപ്പെട്ട…

3 hours ago

നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി മോഹൻലാലിനോട് വേണ്ട.ബി​ഗ് ബോസ് ചരിത്രത്തിൽ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാൾ ആണ് ജാസ്മിൻ

ഓരോ ദിവസം കൂടുന്തോറും വലിയ സംഭവ വികാസമാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത്.ഇപ്പോൾ ഇതാ ജാസ്മിൻ മോഹൻലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകർ…

4 hours ago

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ്…

4 hours ago

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

15 hours ago