തിരുവനന്തപുരം; പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്റിജസ് കോര്പറേഷന് ഔട്ട്ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള് പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നും ആയിരുന്നു പ്രചരണം.
നിരവധി പേരായിരുന്നു ഈ പ്രചരണം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിത ഈ വാര്‍ത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് എക്സൈസ്.
പ്രചരണം വ്യാജമാണെന്നാണ് എക്സൈസ് അറിയിക്കുന്നത്.
രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലറ്റുകള് പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്.
നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000,9061178000.