സ്ലഡ്ജിംഗ് പരിധി വിട്ടെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഐസിസിക്ക് പരാതി നല്കാന് ഒരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെയാമ് ബംഗ്ലാദേശിന്റെ നടപടി. സ്ലഡ്ജിംഗ് പരിധി വിട്ടതിനെ തുടര്‍ന്ന് അമ്പയറോട് പരാതിപ്പെട്ടപ്പോള്‍ നടപടിയൊന്നും എടുത്തില്ലെന്നും ബംഗ്ലാദേശ് ആരോപിക്കുന്നു.
മഹമ്മദുല്‍ ഹസന് ജോയ് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിര അവനെ വളഞ്ഞുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജലാല്‍ യൂനുസ് പറഞ്ഞു. അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജൂനിയര്‍ താരമായതിനാല്‍ അവന് തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ അപലപനീയമാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പകരം അമ്പയര്‍മാര്‍ തങ്ങളുടെ കളിക്കാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് കൂട്ടരും സ്ലെഡജിംഗ് നടത്തിയെന്നത് ശരിയാണ്, എന്നാല്‍ അവരുടേത് പരിധി വിട്ടുവെന്നും ജലാല്‍ യൂനുസ് ആരോപിക്കുന്നു.
മത്സരത്തിന്റെ നാലാം ദിനം ഏഴ് തിരുത്തലുകളാണ് റിവ്യൂവിലൂടെ ഉണ്ടായത്. അമ്പയറിംഗ് നിക്ഷപക്ഷമായിരിക്കണം. ഏകദിന പരമ്പരയ്ക്ക് ശേഷം അമ്പയറിംഗിനെക്കുറിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലാല്‍ യൂനുസ് വ്യക്തമാക്കുന്നു.