Film News

സീരിയലിൽ കീരിയും പാമ്പും, പുറത്ത് പ്രണയജോഡികൾ, കുടുംബവിളക്കിലെ സഹോദരങ്ങളുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. മാസങ്ങളായിട്ടും റേറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുടുംബ വിളക്ക് ആണ്. ഏഷ്യാനെറ്റിൽ വൈകിട്ട് എട്ടുമണിക്ക് ആണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നത്. മോഹൻലാൽ ചിത്രമായ തന്മാത്രയിലൂടെ ശ്രദ്ധിക്കപ്പെട്ട മീരാ വാസുദേവ് ആണ് സീരിയലിലെ പ്രധാനകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

- Advertisement -

സീരിയലിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമൃതയും നൂബിനും ആണ്. പ്രധാന കഥാപാത്രമായ സുമിത്രയുടെ മക്കളാണ് ഇരുവരും. ആദ്യം അമൃതയ്ക്ക് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയെ മനസ്സിലാക്കുന്ന നല്ലകുട്ടിയായി അമൃത മാറിക്കഴിഞ്ഞു. നൂബിൻ അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യം മുതലേ അമ്മയുടെ ഓമനമകൻ ആയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം അമൃതയും നൂബിനും തമ്മിൽ കീരിയും പാമ്പും പോലെ ആയിരുന്നു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇവർ പ്രണയജോഡികളെ പോലെ ആണ്. കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ ആഘോഷത്തോടെ ആണ് മലയാളികൾ ഏറ്റെടുത്തത്. സ്ക്രീനിൽ കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന ഇവരെ പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോൾ മലയാളികൾക്ക് അമ്പരപ്പാണ് ഉണ്ടായത്. പ്രണയാതുരമായ ക്യാപ്ഷനും ഇവർ ചിത്രത്തിന് പങ്കുവച്ചു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇവർ തമ്മിൽ പ്രണയത്തിൽ അല്ല എന്നാണ് ഇവർ തന്നെ പറയുന്നത്. ‘സഹോദരനൊപ്പം’ എന്നാണ് ചിത്രങ്ങൾ പങ്കു വച്ച ശേഷം അമൃത പറഞ്ഞത്.

ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായി. നിരവധി ആളുകളാണ് ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ഇടുക്കി സ്വദേശിയാണ് നൂബിൻ. സംഗമം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തി. അമൃത സ്റ്റാർ മാജിക് എന്ന പരിപാടി എവിടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുപുറമേ മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് അമൃത ആയിരുന്നു.

Athul

Share
Published by
Athul

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

2 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

2 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

2 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

3 hours ago