അനന്ത് അംബാനി, രാധിക മെര്‍ച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകത്തിലെ തന്നെ നിരവധി പ്രമുഖരാണ് അതിഥികളായി എത്തിയത്.
ഇതില്‍ ഫേസ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും പങ്കെടുത്തിരുന്നു. ഇപ്പോഴിത ഇവരുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അനന്ത് അംബാനിയുടെ കൈയിലെ കോടികള്‍ വിലമതിക്കുന്ന വാച്ച് കണ്ട് അമ്പരന്ന സക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ല ചാന്റെയും വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ രണ്ടാം ദിനം മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമായ വനതാര സന്ദര്‍ശിക്കുന്നതിനിടയിലാണ് അനന്ത് അണിഞ്ഞിരുന്ന വാച്ച് ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് വാച്ച് വളരെ നന്നായിരിക്കുന്നു എന്ന് അനന്തിനോട് പ്രസില്ല പറയുന്നതും വീഡിയോയില്‍ കാണാം. ‘ അതെ, ഞാന്‍ ഇത് നേരത്തെ പറഞ്ഞിരുന്നു’ എന്ന് സക്കര്‍ബര്‍ഗും ഇതിനോട് പ്രതികരിക്കുന്നുണ്ട്.
സക്കര്‍ബര്‍ഗിന്റെ ഭാര്യ, അനന്തിന്റെ വാച്ചിന്റെ ബ്രാന്‍ഡിനെ കുറിച്ചും ചോദിച്ചു. റിച്ചാര്‍ഡ് മില്ലെ എന്ന ബ്രാന്‍ഡിന്റെ വാച്ച് ആണ് അനന്ത് ധരിച്ചിരുന്നത്.
15 കോടിയോളമാണ് ഈ വാച്ചിന്റെ വില. അതേസമയം അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷപരിപാടികള്‍ അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് നടന്നത്.
View this post on Instagram
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, അമിതാഭ് ബച്ചന്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങി ക്രിക്കറ്റ് താരങ്ങളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ വിഐപികളുടെ ഒരു നീണ്ട നിരയാണ് ആഡംബര ആഘോഷങ്ങളില്‍ പങ്കെടുത്തത് .
ആദ്യദിവസം പോപ് ഗായിക റിഹാനയുടെ തത്സമയ സംഗീത പരിപാടിയും അതിഥികള്‍ക്കായി അവതരിപ്പിച്ചിരുന്നു.
റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി, എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ സിഇഒ വീരേന്‍ മെര്‍ച്ചന്റെ ഇളയ മകളാണ് രാധിക മെര്‍ച്ചന്റ്.