വിവാഹം കുറെ തവണ മാറ്റിവെച്ചു; എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ആലീസ് ക്രിസ്റ്റി ഗോമസ്‌

സീരിയലുകളില്‍ സജീവം ആണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ട് പ്രേക്ഷ മനസില്‍ സ്ഥാനം പിടിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പരമ്പരയിലാണ് താരം മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്നത്. ആലീസിനെ കൂടാതെ മേഘ്ന വിന്‍സെന്റ്, ഷാനവാസ് ഷാനു തുടങ്ങിയ താരങ്ങളും ഇതില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആലീസ് തന്റെ വിവാഹത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. സജിന്‍ സജി സാമുവലാണ് ആലീസിന്റെ പ്രതിശ്രുത വരന്‍. നേരത്തെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തെക്കുറിച്ചൊന്നും താരങ്ങള്‍ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് വിവാഹത്തെ കുറിച്ചും നടി പറയുന്നത്.


‘ആദ്യം നവംബറിലാണ് കല്യാണം ഉറപ്പിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു. അതുകൊണ്ട് കുറച്ച് നേരത്തെ വെക്കാമെന്ന് കരുതി. അങ്ങനെ സെപ്റ്റംബറിലേക്ക് മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഓ യുടെ വാര്‍ത്ത വന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കല്യാണം ഇനി എന്നാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ആലീസ് പറയുന്നു.

പത്തനംതിട്ട സ്വദേശിയാണ് ആലീസിന്റെ വരന്‍. ഇനി എന്നാണ് വിവാഹം എന്ന് ഇവര്‍ക്ക് പോലും പറയാന്‍ പറ്റില്ല. ആ അവസ്ഥയിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. കൊവിഡ് കൂടി കൊണ്ടിരിക്കുന്നതിനാല്‍ ഒട്ടുമിക്ക വിവാഹവും മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്.