സ്ത്രീധനത്തിലെ വേണിയെ ഓര്‍മ്മയുണ്ടോ ; പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ചു നടി സോനു

വില്ലത്തി വേഷങ്ങള്‍ എന്നും നടി സോനു സതീഷിന് ഒരു ഹരമായിരുന്നു. അതിനാല്‍ തന്നെ അത്തരം കഥാപാത്രങ്ങളില്‍ തിളങ്ങാനും ഈ നടിക്ക് സാധിച്ചു. മറ്റു കഥാപാത്രങ്ങളും സോനുവിന് ലഭിച്ചെങ്കിലും ഈ നടിയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത് നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത പരമ്പരയായിരുന്നു സ്ത്രീധനം. ഇതിലെ വേണിയെന്ന വില്ലത്തിയെ പ്രേക്ഷകര്‍ ഇന്നുമോര്‍ക്കുന്നു. ഇതിനു ശേഷം മറ്റു പരമ്പരകളിലും സോനു എത്തിയിരുന്നു.


സുമംഗലി ഭവയിലായിരുന്നു ഒടുവില്‍ സോനു അഭിനയിച്ചത് . എന്നാല്‍ പകുതിവെച്ച് ഈ പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു നടി. ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടാണ് സോനു എത്തിയത്.

അജയന് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ട് സോനു കുറിച്ച് ഇങ്ങനെ….ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഹബി എന്നുപറഞ്ഞുകൊണ്ട് ഭര്‍ത്താവിനുള്ള ചിത്രം സോനു പങ്കുവെച്ചത്. ഇതിനു താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്.

2017 ലായിരുന്നു നടിയുടെ വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകള്‍ എല്ലാം പുറത്തുവന്നിരുന്നു. അതേസമയം അഭിനേത്രി എന്നത് പോലെ ഒരു നര്‍ത്തകി കൂടിയാണ് സോനു. ഇപ്പോള്‍ കുച്ചിപ്പുടിയില്‍ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ് ഈ താരം. ഇതേക്കുറിച്ച് നടി വ്യക്തമായി നേരത്തെ പറഞ്ഞിരുന്നു.