മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. കൂടാതെ സുമിത്രയുടെ വില്ലത്തി വേഷത്തില്‍ എത്തുന്ന വേദികയും സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രം ആണ്. നടി ശരണ്യ ആനന്ദ് ആണ് ഇവിടെ വേദികയുടെ റോള്‍ ചെയുന്നത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന നടി സോഷ്യല്‍ മീഡിയയിലും വൈറലാണ്.
സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യയായാണ് വേദിക ഇപ്പോള്‍ പരമ്പരയില്‍ തുടരുന്നത്. നെഗറ്റീവ് റോളിലുള്ള തന്റെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സ്ക്രീനിന് പുറത്തുള്ള വിശേഷം ആണ് താരം പങ്കുവെച്ചത്. സെലിബ്രിറ്റികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് നടി ആരാധകര്‍ക്കായി പങ്കുവെച്ചത്. കോമഡി സ്റ്റാര്‍സ് സീസണ് 2 ഗ്രാന്‍ഡ് ഫിനാലേ വേദിയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ഫോട്ടോയ്ക്കൊപ്പം കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.
നടന് ദിലീപ്, സംവിധായകന് സിദ്ദിഖ്, നടനും സംവിധായകനുമായ ലാല്‍, നടി ശ്വേത മേനോന്, നാദിര്‍ഷ, ടിനി ടോം, പാരിസ് ലക്ഷ്മി, അവതാരകയായ മീര അനില്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ശരണ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ മികച്ച ഷോയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമാണെന്നും വലിയ ഭാഗ്യമാണെന്നും ശരണ്യ കുറിച്ചു. ഒരു അടിപൊളി ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിച്ചെന്നും ഇന്ഡസ്ട്രിയിലെ മികച്ച അഭിനേതാക്കളുമൊത്ത് വേദി പങ്കിടാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും ശരണ്യ കുറിച്ചു. ഈ സ്നേഹത്തിനും പിന്തുണയ്ക്കും അനുഗ്രഹത്തിനുമൊക്കെ വലിയ നന്ദിയെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കണമെന്നും ശരണ്യ ആനന്ദ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് കുറിച്ചു.
അതേസമയം ഷോയില്‍ വെച്ച് ശരണ്യയുടെ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.