ഇന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ബിജു മേനോന് സംയുക്ത വര്‍മ്മ ദമ്പതികളെ. ഇവരുടെ വിശേഷമെല്ലാം നിമിഷന്നേരം കൊണ്ട് വൈറലാവാറുണ്ട്. നീണ്ടക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ആ ബന്ധം ഇന്നും തുടരാന്‍ താരങ്ങള്‍ക്ക് കഴിയുന്നുണ്ട്. പതിനെട്ട് വര്‍ഷത്തിന് മുകളിലായി താരങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്.
മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ഇവര്‍ ചെയ്തത്. ഇതില്‍ സിനിമയില്‍ നായിക, നായകനായി ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് അത് വിവാഹം വരെ എത്തുകയും ആയിരുന്നു.
ഇപ്പോള്‍ സിനിമാ ചിത്രീകരണത്തിനിടെയുള്ള ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നിര്‍മാതാവും സംവിധായകനും ആയ കുമാര്‍ നന്ദ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്.
സിനിമയിലേക്കുള്ള വരവ് ചെറുപ്പം മുതല്‍ ആഗ്രഹിച്ചതാണ്. ഈ സമയത്താണ് തികച്ചും അപ്രതീക്ഷിതമായി മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ഉണ്ടാവുന്നത്. ആദ്യം സിനിമയുടെ പേര് വെറും കാറ്റ് എന്നായിരുന്നു. പിന്നീട് ജോളി സാഗരിക തന്നെയാണ് അത് മാറ്റി മധുരനൊമ്പരക്കാറ്റ് എന്ന പേരിടുന്നതും അത് പെട്ടെന്ന് തന്നെ അനൗണ്‍സ് ചെയ്തതും. പിന്നെ കാറ്റിന് പല അര്‍ഥങ്ങളുണ്ടല്ലോ.
ചിത്രീകരണം നടക്കുന്ന പ്രദേശത്തും സ്ഥിരമായി കാറ്റടിക്കാറുണ്ട്. സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ വീശുന്ന കാറ്റ് രംഗം ചിത്രീകരിക്കുന്ന സമയത്താണ് അറക്കപ്പൊടിയും കരിയിലകളും ശക്തമായ കാറ്റില്‍ പറന്ന് പോവുന്നത്. ഇതിന് വേണ്ടതെല്ലാം അടുത്ത പ്രദേശത്ത് നിന്ന് ഒപ്പിച്ചിരുന്നു.
85 ദിവസത്തോളമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഈ സമയത്ത് മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് സംയുക്ത വര്‍മ്മ തന്നെയാണ്. ഇതിനിടെ കാറ്റ് വീശിയപ്പോള്‍ അറക്കപ്പൊടി അകത്ത് പോയി സംയുക്ത പെട്ടെന്ന് ബോധം കെട്ട് വീണു. ഇതോടെ എല്ലാവരും പേടിച്ച് പോയി. പെട്ടന്ന് സംയുക്തയെ വണ്ടിയില്‍ കയറ്റി കൊണ്ട്പോയി. പേടിച്ച് ഭഗവാനെ വിളിച്ച് സംയുക്തയ്ക്ക് വേണ്ടി ഒരു വഴിപ്പാടും കഴിച്ചു എന്നും അദ്ദേഹം പറയുന്നു.