ഏഷ്യാനെറ്റ് ചാനലിലെ ജനപ്രീയ സീരിയല്‍ ആയിരുന്ന പരസ്പരത്തിലൂടെ അമ്മായിയമ്മയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രേഖാ രതീഷ്. കിട്ടുന്ന വേഷം ഗംഭീരമാക്കുന്ന നടി അധികവും അമ്മ വേഷങ്ങളിലാണ് എത്തിയത്. അമ്മയായും അമ്മൂമ്മയായും അഭിനയിക്കുമ്പോള്‍ രേഖയുടെ വയസ് ചെറുപ്പമായിരുന്നു എന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
സിനിമയിലും സീരിയലിലും അഭിനയിച്ച താരത്തിന്റെ കുടുംബജീവിതം അത്ര രസകരമുള്ളതായിരുന്നില്ല. നാല് വിവാഹം അണ് രേഖ കഴിച്ചത്. എന്നാല്‍ എല്ലാം പരാചയപ്പെടുകയായിരുന്നു. ഇപ്പോള്‍ മകനുമൊത്ത് സന്തോഷമായി ജീവിക്കുന്നു. മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മകന്റെ ഫോട്ടോകളും ചില തമാശകളെല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ തന്റെ കയ്യിലെ ടാറ്റുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രേഖ. കൈയില്‍ മകന്റെ പേരാണ് ടാറ്റു ആയി പതിപ്പിച്ചതെന്ന് താരം പറയുന്നു. ഇപ്പോള്‍ മകന് അയാനൊപ്പം വളരെ സന്തുഷ്ടയായി ജീവിക്കുകയാണ് രേഖ. അയാനാണ് തന്റെ ലോകം എന്നും മകന് വേണ്ടിയാ ഇപ്പോള്‍ ജീവിക്കുന്നതെന്നും നടി മുന്‍പ് പറഞ്ഞിരുന്നു. സീരിയല്‍ കഥാപാത്രം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ രേഖയെ അമ്മ എന്ന് വിളിക്കുന്നതില്‍ ചെറിയ കുശുമ്പ് മകന് ഉണ്ടായിരുന്നതായി നടി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് മകനെ പറഞ്ഞ് മനസിലാക്കി കൊടുത്തെന്നും രേഖ പറയുന്നു.
നേരത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലും തിളങ്ങിയിരുന്നു രേഖ. ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വേറിട്ട് നില്ക്കുന്ന കിടിലന്‍ ഫോട്ടോഷൂട്ട് ആയിരുന്നു നടി നടത്തിയത്. സാരി ഉടുത്ത് നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ രേഖ തന്നെയാണോ ഇതെന്നുള്ള സംശയം തോന്നാം. മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും മെലിഞ്ഞിട്ടാണ് നടി ഫോട്ടോസിലുള്ളത്.
സാരിയും ജീന്‍സും അണിഞ്ഞ് ജിമ്മില്‍ നിന്നും കളിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മുന്‍പ് പ്രകൃതി തീം ആക്കിയിട്ടുള്ള ഫോട്ടോഷൂട്ടും നടത്തിയിരുന്നു.