മലയാളികളുടെ ക്യൂട്ട് കപിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രമെല്ലാം വൈറലാവാര്. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഫോട്ടോയില്‍ താരം സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
ബാലതാരമായി ചിത്രത്തില്‍ എത്തിയ നസ്രിയ പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായും എത്തിയിരുന്നു. അതേസമയം മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നസ്രിയ വിട്ട് നിന്നപ്പോഴും ഫഹദ് ഗംഭീരമായ പ്രകടനങ്ങളോടെ സിനിമയില്‍ സജീവമാവുകയായിരുന്നു. ഇന്ന് ഈ രണ്ട് താരജോഡികളും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം നസ്രിയയും അഭിനയമേഘലയില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
കഴിഞ്ഞ ദിവസവും ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയ സോഷ്യല്‍ മീഡിയ വഴി ഷേയര് ചെയ്തിരുന്നു. കണ്ണുകളില്‍ കുസൃതി നിറച്ച് നസ്രിയയെ നോക്കിയിരിക്കുന്ന ഫഹദിനെയാണ് അന്ന് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. കുറച്ച് ദിവസം മുമ്പ് ഡാന്‍സ് വീഡിയോയുമായും നസ്രിയ എത്തിയിരുന്നു . ഹിന്ദിപാട്ടിന് ചുവട് വെച്ചായിരുന്നു നടി എത്തിയത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ പിന്നീട് നടി ചിത്രങ്ങളില്‍ അത്ര സജീവമായിരുന്നില്ല, വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷമാണ് ട്രാന്‍സില്‍ അഭിനയിച്ചത്.