പ്രേക്ഷകരുടെ സ്വന്തം നടി മന്യയെ മറന്നുകാണിലല്ലോ. ഒരു കാലത്ത് മലയാള ചിത്രത്തില്‍ സജീവമായ താരം ഇപ്പോള്‍ വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുകയാണ്. മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളത്തില്‍ തിളങ്ങിയ മന്യ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നടിയുടെ തിരിച്ച് വരുവും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. വിദേശത്താണെങ്കിലും തന്റെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് താരം. ചിത്രങ്ങളും വീഡിയോകളും ഷേയര് ചെയ്ത് മന്യ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഇപ്പോള്‍ മന്യ ചെയ്ത നല്ലൊരു പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ശദ്ധിക്കപ്പെടുന്നത്. കൊവിഡ് റിലീഫിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് താരം. ഈ കഠിനമായ സാഹചര്യത്തില്‍ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്കായി കന്നഡ താരം ഉപേന്ദ്ര നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയാണ് മന്യ സംഭാവന ചെയ്തത്.
‘ദിവസക്കൂലിക്കാരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. ദൈനംദിന ചെലവുകള്‍ക്ക് അന്നന്നുള്ള കൂലി ഉപയോഗിക്കുന്നവര്‍. ഉപേന്ദ്ര ഗാരു ഇങ്ങനെ ഒരു സംരംഭവുമായി എത്തിയപ്പോള്‍ അതില്‍ പങ്കാളിയാകാം എന്ന് ഞാന്‍ തീരുമാനിച്ചു. ഇതിനു മുന്‍പും ഞാന്‍ കുറച്ചു സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും എന്തെങ്കിലും നേരിട്ട് ചെയ്യണം എന്ന് തോന്നി. ഇതാകുമ്പോള്‍ എത്തേണ്ട കൈകളില്‍ തന്നെ എത്തും എന്നത് ഉറപ്പാണ്,’ താരം പറഞ്ഞു.
മന്യയുടെ ഈ പ്രവര്‍ത്തിയെ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മുമ്പും ഇത്തരം പ്രവര്‍ത്തി ചെയ്തതാണ് എന്ന് താരം പറയുന്നു. അതേസമയം കൊവിഡില്‍ നിന്നും നമ്മുടെ നാട് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും താരം അറിയിച്ചു.