ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. താരം വിവാഹിതയാവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആണ് സോഷ്ല്‍ മീഡിയയില്‍ എത്തിയത്. നടി തന്നെയാണ് ഭാവി വരന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ കാര്യം അറിയിച്ചത്. കാമുകന് അര്ജുന് രവീന്ദ്രനുമായാണ് ദുര്‍ഗ്ഗയുടെ വിവാഹം. താനും സിനിമാനിര്‍മാതാവായ അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന് ദുര്‍ഗ്ഗ മുന്‍പു വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് വിവാഹ തീയതി വെളിപ്പെടുത്തിയത് .
ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ ചിത്രം വിമാനത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി ഒരു അഭിനയ പരിശീല ക്ലാസിലും പങ്കെടുത്തിരുന്നു. ഇവിടെ അര്‍ജുനും ഉണ്ടായിരുന്നു. ആ സമയത്ത് ആള് നടനാകാനുള്ള പുറപ്പാടില്‍ ആയിരുന്നു.
ഇവിടുന്ന് കണ്ട് പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നു. അതേസമം അത്രയും നാള് ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വാസമില്ലാതിരുന്ന അര്ജുന് തന്നെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നുകയായിരുന്നുവെന്ന് നടി പറയുന്നു. ആദ്യം അര്‍ജുന്റെ ചില സ്വഭാവം ഇഷ്ടമായിരുന്നില്ല. പിന്നീട് ആണ് നടി അടുത്തറിയുന്നത്. ശേഷം സൗഹൃദം വളര്‍ന്ന് പിന്നീട് താരം ഇഷ്ടമാണെന്ന് തിരിച്ച് പറയുകയായിരുന്നു.
എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അര്ജുന് ദുര്‍ഗയോട് ആ ചോദ്യം ചോദിക്കുന്നത്. കോഴിക്കോട് നിന്നും വരികയായിരുന്നു ദുര്‍ഗ. അര്ജുന് ഗുരുവായൂരില്‍ നിന്നും കയറി. അര്‍ജുന്റെ പ്രൊപ്പോസല്‍ ദുര്‍ഗ സ്വീകരിച്ചു.
അതേസമയം ഇതേ പോലെ വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നും നടി പറയുന്നു. വിവാഹം അതിന് ഒരിക്കലും ഒതു തടസ്സം ആവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.