അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും ചലച്ചിത്രരംഗത്ത് എത്തിയ താരം ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടിന്മാരില്‍ ഒരാളാണ്. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങള്‍ പങ്കുവെച്ചും അഭിപ്രായം അറിയിച്ചും രംഗത്ത് എത്താറുണ്ട്. സമൂഹ വിഷയങ്ങളിലെല്ലാം തന്നെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് നടിയുടേത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. ഏറ്റവും ഒടുവില്‍ നടന്ന ചോദ്യോത്തര വേളയില്‍ അനുശ്രീയുടെ ഹോട്ട് ചിത്രമാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. എന്നാല്‍ ആളെ നിരാശനാക്കാതെ അക്ഷരംപ്രതി ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു . ഹോട്ട് ചിത്രം എന്നാല്‍ മലയാളത്തില്‍ ചൂടന്‍ ചിത്രം എന്നര്‍ത്ഥം. അനുശ്രീ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി നല്‍കിയത്. ദോശ പ്രേമികളുടെ നാവില്‍ വെള്ളമൂറാന്‍ വേറെന്തുവേണം?
അതേസമയം ലോക്ക്ഡൗണിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മുണ്ടും ഷര്‍ട്ടും സണ്‍ഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ ആയിരുന്നു അവ. ഇത് കൂടാതെ കുളത്തില്‍ നിന്നുള്ള ചിത്രവും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.