ചലച്ചിത്രതാരങ്ങളുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമക്ക് പുറമെയുള്ള ജീവിതവും ,കുട്ടിക്കാല ചിത്രവും, മറ്റു വിശേഷങ്ങളെല്ലാം അന്വേഷിച്ച് പ്രേക്ഷകര്‍ എത്താറുണ്ട്. ചിലര്‍ തങ്ങളുടെ ജീവിതാ അനുഭവങ്ങള്‍ പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അഭിനേതാക്കളോടുള്ള ഇഷ്ടവും വാത്സല്യവുമാണ് ഈ ആരാധനക്ക് പിന്നിലും.
താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രവും അതിവേഗം ശ്രദ്ധിക്കപ്പെടാറുണ്ട്. ചിത്രത്തില്‍ ഇവര്‍ ധരിക്കുന്ന ആഭരണങ്ങള്‍, വാച്ച് , ബാഗ് എന്നിങ്ങനെ എല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടാറും പതിവാണ്.
ഇപ്പോള്‍ സിനിമാ പ്രേമികളുടെ സ്വന്തം നടനും സംവിധായകനുമായ പൃഥ്വിരാജ് ധരിച്ച ടി ഷര്‍ട്ടാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കിടിലന്‍ ലുക്കിലുള്ള ടി ഷര്‍ട്ട് ആണ് ഇത്തവണ താരം ധരിച്ചത്. ഇത് കണ്ട ചിലര്‍ക്ക് ഇതിന്റെ വില അറിയാനും ആകാംഷയായി. അങ്ങനെ തിരച്ചില്‍ നൊടുവില്‍ പ്രിത്വിരാജിന്റെ ടി ഷര്‍ട്ടിന്റെ വില യും ബ്രാന്‍ഡും ഒക്കെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര്.
ഇതിന്റെ വില 40000 ല്‍ അധികം ആണെന്നാണ് ഇവര്‍ പറയുന്നത്. കാര്യമായ തിരച്ചില്‍ തന്നെയാണ് പൃഥ്വിരാജിന്റെ ടി ഷര്‍ട്ടിനെക്കുറിച്ച് ഇവര്‍ നടത്തിയത്. അതേസമയം വില കേട്ട് ചിലരുടെ കിളിപോയ അവസ്ഥയാണ്. ടി ഷര്‍ട്ട് ചിത്രവും ഇതിന്റെ വിലയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ മകളുടെ വിവാഹ റിസപ്ഷന് പോയപ്പോള്‍ എടുത്ത ചിത്രം ആണിത്. അന്നാണ് 40000 ല്‍ വിലവരുന്ന ടി ഷര്‍ട്ട് ധരിച്ച് താരം എത്തിയത്. ചടങ്ങിലെത്തിയ താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ പ്രിയപ്പെട്ട വണ്ടിയിലായിരുന്നു താരം എത്തിയത്.
പൃഥ്വിരാജിന്റെ വണ്ടിയോടുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇഷ്ടപ്പെട്ട വണ്ടിയും പ്ലേറ്റ് നമ്പറും സ്വന്തമാക്കിയുള്ള നടന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ഇതിനിടെ സുപ്രിയ പങ്കുവെച്ച നടന്റെ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത സ്ട്രാഫും ഡയലുമുള്ള വാച്ച് കെട്ടിയുള്ള പ്രിത്വിയുടെ ചിത്രമാണ് അന്ന് ആരാധകര്‍ ഏറ്റെടുത്തത്. കാഴ്ചയിലെ സാമ്യം വെച്ച് സോഷ്യല്‍ മീഡിയ വിരുതന്മാര് അന്വഷണവും തുടങ്ങിയിരുന്നു , ഒടുവില്‍ ഇത് 20 ലക്ഷം വില വരുന്ന വാച്ച് ആണെന്ന് ചിലര്‍ അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയത്.
അതില്‍ ഒരാള്‍ ആവട്ടെ ഇത് ഹബ്ലോട്ട് അല്ലെ എന്ന് സുപ്രിയയോട് ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഹബ്ലോട്ട് അല്ല എന്നും എ പി റോയല്‍ ഓക് ഓഫ്ഷോര്‍ ഡൈവര്‍ ആണ് എന്നാണ് സുപ്രിയ മറുപടി നല്‍കിയത്. ഏകദേശം 13 ലക്ഷം രൂപയാണ് പ്രിത്വി അന്ന് ധരിച്ചിരുന്ന വാച്ചിന്റെ വില.
നിരവധി ആരാധകരുള്ള നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ആദ്യ സംവിധാനത്തില്‍ തന്നെ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. മോഹന്‍ലാലിനെ നായക വേഷത്തില്‍ നിര്‍ത്തിയാണ് താരം ലൂസിഫര്‍ ഒരുക്കിയത്. ചിത്രം വന്‍ ഹിറ്റായിരുന്നു.