സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടനാണ് മണികണ്ഠന്. നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്. തന്റെ ആദ്യ വരവിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനാവാന്‍ മണികണ്ഠന് കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ വിവാഹം കഴിഞ്ഞ വര്‍ഷം ആയിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് നടന്റെ വിവാഹം നടന്നത്.
കൊറോണയും ലോക്ഡൌണും വിലങ്ങു തടിയായിരുന്നതിനാല് ആണ് വിവാഹം ചുരുക്കിയത്. ആദ്യം ആഘോഷത്തോടെ നടത്താന്‍ ഇരുന്ന വിവാഹം പിന്നീട് ചുരുക്കുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. തനിക്ക് കുഞ്ഞു ജനിച്ച വിവരവും മണികണ്ഠന് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ കുഞ്ഞിന് പേര് നല്‍കിയതിനെക്കുറിച്ചും , കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥം പറഞ്ഞുമാണ് മണികണ്ഠന് പ്രേക്ഷകരിലേക്ക് എത്തിയത്.
ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്.’ ഇസൈ’ ഇസൈ മണികണ്ഠന്’, എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടന് പങ്ക് വച്ചത്. മാര്‍ച്ച് പത്തൊന്‍പതിനാണ് അഞ്ജലി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് മുതല്‍ മകന്റെ പേരെന്താണ് എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ എത്തിയിരുന്നു. ഇതിനുള്ള മറുപടി ആയാണ് നടന് പുതിയ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
ഇപ്പോള്‍ അച്ഛനായ സന്തോഷത്തിലാണ് നടന്. കുഞ്ഞിന്റെ കുഞ്ഞു വിശേഷം പോലും നടന് ആരാധകരെ അറിയിക്കാറുണ്ട്. അതേസമയം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ മണികണ്ഠന് അവസരം ലഭിച്ചിരുന്നു. തമിഴ് ചിത്രം പേട്ടയിലാണ് താരം പിന്നീട് അഭിനയിച്ചത്. ഇതിലെ നടന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയും മണികണ്ഠന്റെതായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.