ഓസ്കര് പുരസ്കാരചടങ്ങില്‍ മുഖത്തടിയേറ്റ സംഭവത്തില്‍ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്. ക്രിസിന്െ മുഖത്തടിച്ച വില്‍ സ്മിത്തിനെ വിമര്‍ശിക്കുകയും സംഭവത്തെ വിശദമായി വിലയിരുത്തുകയും ചെയ്തു.
തങ്ങളുടെ സ്റ്റേജില്‍ നിങ്ങള്‍ അനുഭവിച്ചതിന് തങ്ങള്‍ ക്ഷമ ചോദിക്കുന്നതായി അക്കാദമി അറിയിച്ചു. ആ നിമിഷത്തെ നിങ്ങളുടെ സഹിഷ്ണുതയ്ക്ക് നന്ദി പറയുന്നു. സംഭവത്തില്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി അറിയിച്ചു. സംഭവത്തെ കുറിച്ച് അക്കാദമി ഔദ്യോഗികമായി അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 28 തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷമാണ് അക്കാദമിയുടെ പ്രസ്താവന പുറത്തു വന്നത്. പെരുമാറ്റ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അഞ്ച് പേജുള്ള രേഖയും അവലോകനം ചെയ്യപ്പെട്ടു.
വില്‍ സ്മിത്തിന് സിനിമകളില്‍ നിന്നുള്ള വിലക്ക് നേരിടേണ്ടി വരും. സംഭവത്തിനു ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രില്‍ 18ന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നും അക്കാദമി വ്യക്തമാക്കി.