മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഒന്നാമത്തെ സീസണിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന് ഷോ ഇത്രയും വിപുലമായിരുന്നില്ല എന്നാണ് താരം പറയുന്നത്. അതേസമയം ഇപ്പോഴത്തെ സീസണിനെ കുറിച്ചും അതിലെ മത്സരാർത്ഥികളെ കുറിച്ചും സംസാരിക്കുകയാണ് താരം. പ്രധാനമായി ജാസ്മിനെ കുറിച്ചാണ് രഞ്ജിനി സംസാരിക്കുന്നത്.
ഇത്തവണ സീസണിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടിട്ടുള്ള ഒരാൾ ആയിരുന്നു ജാസ്മിൻ. വൃത്തിയില്ല എന്നതാണ് ഇവരെ സംബന്ധിച്ച് കേൾക്കുന്ന ഏറ്റവും വലിയ വിമർശനം. രണ്ടുദിവസം കൂടുമ്പോൾ മാത്രമേ കുളിക്കുകയുള്ളൂ എന്ന് ജാസ്മിൻ പരസ്യമായി തന്നെ ഈ പരിപാടിയിൽ വെച്ച് പറഞ്ഞിട്ടുണ്ട്. ഇതിൻറെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്. എന്നാൽ തനിക്ക് ജാസ്മിനെ വ്യക്തിപരമായി അറിയില്ല എന്നും വ്യക്തിപരമായി അറിഞ്ഞാൽ മാത്രമേ ഈ വിഷയത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ പറ്റുകയുള്ളൂ എന്നുമാണ് രഞ്ജിനി പറയുന്നത്. അതേസമയം ചെന്നൈയിൽ ഒക്കെ ഇപ്പോൾ ഭയങ്കര ചൂടാണ് എന്നും നമ്മൾ ഒരു ഗ്രൂപ്പിൽ കഴിയുന്ന സമയത്ത് നമ്മൾ കുറച്ച് എക്സ്ട്രാ എഫർട്ട് ഇടണം എന്നുമാണ് താരം പറയുന്നത്.
ഞാൻ ഈ ഷോയിലൂടെ ആദ്യമായിട്ടാണ് കുട്ടിയെ കാണുന്നത്. സുന്ദരിക്കുട്ടിയായി തോന്നി, നല്ല രീതിയിൽ ഗെയിം കളിക്കുന്നുണ്ട്. എന്നാൽ പുറത്തിറങ്ങിയശേഷം ഈ കുട്ടി അനുഭവിക്കാൻ പോകുന്ന ട്രോമയെ കുറിച്ച് ഓർത്ത് എനിക്ക് സങ്കടമുണ്ട്. അങ്ങനെ ആലോചിക്കുമ്പോൾ എനിക്ക് ഈ കുട്ടിയുടെ കാര്യത്തിൽ ആശങ്കയുണ്ട് – ജാസ്മിനെ കുറിച്ച് രഞ്ജിനി പറയുന്നത് ഇങ്ങനെയാണ്.
അതേ സമയം ഈ സീസണിലെ തൻറെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ജിൻ്റോ ആണ് എന്നും താരം പറയുന്നു. അതേസമയം ഇനി പരിപാടിയിലേക്ക് വിളിച്ചാൽ പോവില്ല എന്നും അഥവാ പോയാൽ തന്നെ നല്ല കാശ് ചോദിക്കും എന്നും കാരണം പുറത്തുവന്നാൽ അത്രയും അനുഭവിക്കാൻ ഉണ്ടാവും എന്നുമാണ് താരം തമാശരീതിയിൽ പറയുന്നത്. ആദ്യത്തെ സീസണിൽ ആയിരുന്നു രഞ്ജിനി മത്സരാർത്ഥിയായി വന്നത്. അന്ന് കേവലം ഒരു മണിക്കൂർ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും ഇന്നത്തെ പോലെ പ്ലസ് എപ്പിസോഡും ലൈവ് എപ്പിസോഡുകളും ഒന്നുമില്ലായിരുന്നു എന്നുമാണ് താരം പറയുന്നത്.