മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം എന്ന പരമ്പരയിൽ താരം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ പരമ്പരയിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേം എന്ന നടനായിരുന്നു. ഇദ്ദേഹത്തെ തന്നെയാണ് താരം പിന്നീട് പ്രണയിച്ചു വിവാഹം ചെയ്തത്. ഒരു റൊമാൻറിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ താനാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തത് എന്നാണ് സ്വാസിക പറയുന്നത്.
ഇപ്പോൾ തങ്ങളുടെ യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ആരും ഇനി പഴയ ചാനലിലെ വീഡിയോകളും മറ്റും ലൈക്ക് ചെയ്യേണ്ട എന്നും ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ട എന്നുമാണ് ഇവർ പറയുന്നത്. ഒരുമിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ പുതിയൊരു ചാനലിൽ അപ്ലോഡ് ചെയ്യാം എന്നും ആണ്ടമാൻ ആൻഡ് നിക്കോബാർ ദ്വീപിലേക്ക് ആണ് തങ്ങൾ അവസാനമായി യാത്ര പോയിരിക്കുന്നത് എന്നും ഇതിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പുതുതായി അറിയിക്കാം എന്നുമാണ് സ്വാസിക പറയുന്നത്.
പഴയ ചാനൽ വീണ്ടും കിട്ടാനുള്ള പരാതി നൽകിയിട്ടുണ്ട് എന്നും താരം അറിയിച്ചു. എന്നാൽ നടിയുടെ സംസാരത്തിൽ നിന്നും പഴയ ചാനൽ തിരിച്ചു കിട്ടാൻ വഴിയില്ല എന്നാണ് ഏകദേശം അറിയാൻ സാധിക്കുന്നത്. അതേസമയം ആശ്വാസ കമൻറുകൾ ആയി നിരവധി ആരാധകർ ആണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ലക്ഷങ്ങളുടെ വരുമാനമല്ലേ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത് എന്നും എത്രയും പെട്ടെന്ന് തന്നെ പഴയ ചാനൽ തന്നെ തിരിച്ചു ലഭിക്കട്ടെ എന്നുമാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം ഇനിയിപ്പോൾ പുതിയ ചാനൽ വന്നാലും ഞങ്ങൾ ആദ്യം മുതൽ അവസാനം വരെ കൂടെയുണ്ടാവും എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേമിന്റെയും സ്വാസികയുടെയും വിവാഹം നടന്നത്. സീരിയൽ മേഖലയിൽ ആയതുകൊണ്ട് തന്നെ നടിയുടെയും മറ്റു നടന്മാരുടെയും പേരുകൾ ചേർത്ത് മുൻപും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ പ്രേമുമായി ഒരുതരത്തിലും ഉള്ള ഗോസിപ്പുകൾ മുൻപ് വന്നിട്ടില്ലായിരുന്നു.