News

ലുലു ഗ്രൂപ്പിന്റെ 20% ഓഹരി അബുദാബി രാജകുടുംബത്തിലേക്ക്

മലയാളി വ്യവസായി എം എ യൂസഫ് അലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി അബുദാബി രാജകുടുംബം ഏറ്റെടുത്തു. ലുലു ഗ്രൂപ്പിൽ അവർ ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 7600 കോടി രൂപ) നിക്ഷേപമാണ് നടത്തിയത് . അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗൾഫിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നാണ്.

- Advertisement -

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡറുമായ ഷെയ്ഖ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ തഹ് നുൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പ് ആണ് ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയത്. അബുദാബിയിലെ ഒരു പ്രമുഖ നിക്ഷേപ കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ് നുൻ.

ലുലുവിന്റെ ദൈനംദിന കാര്യങ്ങളിൽ റോയൽ ഗ്രൂപ്പ് ഇടപെടില്ലന്നാണ് റിപ്പോർട്ട് . ഈ ഓഹരി കൈമാറ്റ വാർത്തയെക്കുറിച്ച് ലുലു ഗ്രൂപ്പിന്റെയോ റോയൽ ഗ്രൂപ്പിന്റെയോ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല. യുഎഇയും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിന് 188 റീട്ടെയിൽ സ്റ്റോറുകലാണുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ഇത് 250 സ്റ്റോറുകളിലേക്ക് വളർത്താനാണ് യൂസഫ് അലിയുടെ ശ്രമം. കഴിഞ്ഞ വർഷം ലുലുവിന്റെ മൊത്തം വിൽപ്പന മൂല്യം 7.4 ബില്യൺ ഡോളറിലെത്തിയിരുന്നു.

mixindia

Recent Posts

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

12 mins ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

1 hour ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

2 hours ago

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

4 hours ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

5 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

16 hours ago