മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന ജാന്മണിയുടെ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഏറെ കാലമായി രഞ്ജിനിയുമായി അടുത്ത ബന്ധമുള്ള ആളാണ് ജാന്മണി. രഞ്ജിനിയുടെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്. എനിക്ക് ജാന്മണിയെ നന്നായി അറിയാം, അതുകൊണ്ട് എന്നോട് കള്ളം പറയാന്‍ പറ്റില്ല. സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്മണിയോട് സംസാരിച്ച് തുടങ്ങുന്നത്.
ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്മണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ലെന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്. ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നതെന്നാണ് ജാന്മണി പറയുന്നത്. പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു. സഹമത്സരാര്‍ഥിയായ രതീഷുമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിനകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. എന്നാലും അവിടെയുള്ള എല്ലാവരോടും തനിക്ക് സ്നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് തനിക്കിഷ്ടം.ബിഗ് ബോസിലേക്ക് ചെന്ന് രണ്ട് ദിവസം കഴിഞ്ഞതോടെ അവിടെ ക്യാമറ ഉള്ള കാര്യമെല്ലാം മറന്ന് പോയി. സത്യം പറഞ്ഞാല്‍ പലതവണ ക്യാമറയുടെ മുന്നില്‍ നിന്ന് ഡ്രസ്സ് മാറിയിട്ടുണ്ട്. പിന്നീട് ഞാന്‍ അങ്ങോട്ടേക്ക് പോകുമ്പോള്‍ തന്നെ ക്യാമറ മാറ്റാന്‍ തുടങ്ങിയെന്നും തമാശരൂപേണ ജാന്മണി പറയുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…