ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ ‘ബിസിനസ് ക്ലാസ് വിമാനയാത്ര’ പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട് ഇതിനെ കുറിച്ച് ചോദിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ജാൻമണിയുടെ ഈ പരാമർശത്തെ കുറിച്ച് അവതാരക രഞ്ജിനി ഹരിദാസിനോട് ചില യുട്യൂബ് ചാനലുകൾ പ്രതികരണം തേടിയിരുന്നു. രഞ്ജിനിയുടെ അടുത്ത സുഹൃത്തും പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റുമാണ് ജാൻമോണി. ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ ജാൻമണി ര്ഞ്ജിനിക്കൊപ്പം എത്തിയപ്പോഴായിരുന്നു ചോദ്യം. ഇതിന് താൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറില്ലെന്നും ജാൻമോണിക്ക് ആരെങ്കിലും ടിക്കറ്റ് കൊടുത്താൽ കൊടുക്കുന്നവരെ ഞാൻ തല്ലും’, എന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. ഇപ്പോഴിതാ രഞ്ജിനിയുടെ ഈ പരാമർശത്തിനെതിരെ വിമർശനം ഉയർത്തുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ. താൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറില്ലന്ന് പറയാൻ ഈ താൻ ആരാണെന്നാണ് ചോദിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ഞാൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിട്ടില്ലെന്ന് പറയാൻ ഞാനാരാണാവോ. എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. ഞാൻ പോലും ഞാനെന്നുള്ള ഭാവം ആദ്യം അങ്ങ് മാറ്റിവെയ്ക്ക്. താങ്കൾ ഒന്നും അല്ല, ആദ്യം മനസിലാക്കൂ. ഞാൻ പോലും അത്രേ… താങ്കളെക്കാളും താഴെയാണ് ജാൻമണി അല്ലെങ്കിൽ മറ്റുള്ളവർ എന്ന തോന്നലുണ്ടെങ്കിൽ വെറുതെയാണ്’, എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. അതേസമയം വീഡിയോ വൈറലയാതോടെ നിരവധി പേരാണ് രഞ്ജിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നത്.ഇതൊക്കെ സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചതാണെന്നും അതൊക്കെ കയറിപ്പിടിച്ച് അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നുമാണ് ഒരാൾ കുറിച്ചത്. രഞ്ജിനിയുടെ അഭിമുഖത്തിന്റെ പൂർണരൂപം കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇത്തരത്തിൽ പറയില്ലെന്നും ചിലർ കുറിച്ചു.
ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…
മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…