Film News

വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട് !! പ്രണയ വിവാഹത്തെ മനസ്സ് തുറന്ന് മണികണ്ഠന്‍ !!

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയെടുത്ത കലാകാരനാണ് മണികണ്ഠൻ.. നാടകത്തിൽ വളരെ മുമ്പ് തന്നെ സജ്ജീവ സാന്നിധ്യമായിരുന്നു മണികണ്ഠൻ പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. ഏപ്രില്‍ 26 ഞായറാഴ്ചയാണ് നടന്റെ വിവാഹവും. എന്നാല്‍ മണികണ്ഠന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് കൊറോണയും ലോക്ഡൌണും വിലങ്ങു തടിയായിരിക്കുകയാണ്. അതേ സമയം വിവാഹം ആഘോഷമല്ലെന്നും എന്നാല്‍ ലളിതമായ രീതില്‍ ഏപ്രില്‍ 26 ഞായറാഴ്ച നടത്തുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്.

- Advertisement -

വളരെ സാധാരണക്കാരനായ മണികണ്ഠൻ തന്നെ ഇല്ലായ്മയും ദുഃഖകളും എല്ലാം ആരാധർക്ക് മുമ്പിൽ തുറന്ന് പറയുന്നതിന് ഒരു മടിയുമില്ലാത്ത ആളുകൂടിയാണ്‌ ‘ക്ഷേത്രത്തില്‍ വച്ച്‌ താലി കെട്ടും. വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്നു പറയാന്‍ പറ്റില്ല. നമ്മള്‍ തന്നെ ഒരുക്കുന്ന ഭക്ഷണം! അത്രയുമാണ് പരിപാടികള്‍. ആറു മാസം മുന്‍പേ തീരുമാനിച്ചതാണ് ഈ തീയതി. ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ ആയത്. ആദ്യം വിവാഹം മാറ്റി വച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ, വിവാഹമെന്നു പറയുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടിയല്ലല്ലോ. വിവാഹചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. വേണ്ടപ്പെട്ടവര്‍ക്ക് ഒരു വിരുന്ന് കൊടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ! അതിന് വിവാഹം തന്നെ വേണമെന്നില്ല.

ചെറുപ്പം മുതൽ  ആളെയാണ് മണികണ്ഠൻ സ്വന്തമാക്കാൻ പോകുന്നത് അഞ്ജലിയാണ് വധു. നേരത്തെ അറിയാവുന്ന കുടുംബമാണ് അഞ്ജലിയുടെതെന്നും പ്രണയമായിരുന്നുവെന്നും മണികണ്ഠന്‍വ്യക്തമാക്കിയിരുന്നു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുഎങ്കിലും പിന്നീട് ചെറിയ രീതില്‍ കുടുംബക്കാരുടെ സമ്മതത്തോടെ നിശ്ചയചടങ്ങുകള്‍ ലളിതമായി നടത്തിയെന്നും മണികണ്ഠന്‍ പറഞ്ഞു. ‘വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വര്‍ഷം ഒരു ഉത്സവത്തിനു വച്ച്‌ കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോള്‍ ഇക്കാര്യം പറയണമല്ലോ. അങ്ങനെ സംസാരത്തിനിടയ്ക്ക്, തമാശരൂപേണ ഞാന്‍ പറഞ്ഞു, ‘പൊക്കമൊക്കെ കറക്ടാണല്ലോ. എന്നാല്‍ പിന്നെ ആലോചിച്ചാലോ’ എന്ന്. ‘ആലോചിച്ചോളൂ’ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. വൈകാതെ ഞാന്‍ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നേക്കാള്‍ ഒന്‍പതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാന്‍ സിനിമാക്കാരനും! എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. വീട്ടില്‍ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു എന്നും മണികണ്ഠന്‍ തുറന്ന് പറഞ്ഞു

Athul

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

57 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

1 hour ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

1 hour ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

12 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

13 hours ago