National

‘ജയ് ശ്രീറാം’ വിളിച്ചതിന് ഡല്‍ഹി മന്ത്രി മാപ്പ് പറഞ്ഞു.സത്യാവസ്ഥ ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്ന ഒരു വീഡിയോ ആണ് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയായ അതിഷി മര്‍ലെനയുടേത്.അദേഹം പങ്കെടുത്ത ഒരു ചടങ്ങില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.അദ്ദേഹം സംസാരിക്കുന്നതിനിടെ സദസിലുള്ള ഏതാനും പേര്‍ ബഹളം വയ്ക്കുന്നതായി വീഡിയോയില്‍ കാണാം. അതിഷി ‘ജയ് ശ്രീറാം’ വിളിച്ചപ്പോള്‍ പ്രകോപിതരായ മുസ്ലീങ്ങള്‍ അവരെക്കൊണ്ട് മാപ്പ് പറയിച്ചുവെന്ന രീതിയിലാണ് വീഡിയോ പ്രചാരിക്കുന്നത്.

- Advertisement -

“ഡല്‍ഹി മന്ത്രി അതിഷി മര്‍ലീന ശ്രീറാം കോളനിയില്‍ പോയി അവിടെ ജയ് ശ്രീറാം എന്ന് വിളിച്ചു.ഉടന്‍ തന്നെ മുസ്ലീങ്ങള്‍ കൂട്ടം കൂടി എഴുന്നേറ്റു നിങ്ങള്‍ എന്തിനാണ് ജയ് ശ്രീറാം എന്ന് പറഞ്ഞത് എന്ന് ചോദിച്ച് ബഹളം വെച്ചു. തുടര്‍ന്ന് ജയ് ശ്രീറാം എന്ന് പറയില്ലെന്ന് അതിഷി മര്‍ലീന ഉടന്‍ തന്നെ ക്ഷമാപണം നടത്തി. ”

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ആണ്,അതേ സമയം പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ശ്രീറാം കോളനിയിലുള്ള സര്‍വോദയ കന്യ സ്‌കൂള്‍ ഉദ്ഘാടനത്തിനിടെ കോളനിയെപ്പറ്റി പ്രതിപാദിക്കാതിരുന്നതിന് പ്രദേശ വാസികള്‍ ബഹളം വയ്ക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്

മന്ത്രി അതിഷി സംസാരിക്കുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന ചിലര്‍ എഴുന്നേറ്റ് ബഹളം വയ്ക്കുന്നത്. ‘ഇത് ശ്രീറാം കോളനിയാണ്’ എന്ന് ചിലര്‍ പറയുന്നതായി കേള്‍ക്കാം. എന്നാല്‍ പോസ്റ്റുകളില്‍ അവകാശപ്പെടുന്നതുപോലെ മുസ്ലീം പുരുഷന്‍മാര്‍ മാത്രമല്ല മറ്റ് നിരവധിപ്പേരും എഴുന്നേറ്റ് നിന്ന് മന്ത്രിയെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. “ഞാന്‍ ശ്രീറാം കോളനി നിവാസികളോട് മാപ്പ് ചോദിക്കുന്നു. ശ്രീറാം കോളനി, ഖജൂരി ഖാസ്, കരവാള്‍ നഗര്‍, സോണിയ വിഹാര്‍ എന്നിവിടങ്ങളിലെ കുട്ടികളും പഠിക്കുന്നത് ശ്രീറാം കോളനിയിലെ സ്‌കൂളിലാണ്. ” എന്ന് മന്ത്രി അതിഷി പിന്നീട് വിശദീകരിക്കുന്നുമുണ്ട്.

1.07 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. ഇതിനായി വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രശാന്ത് രജോറയുടെ ഒഫിഷ്യല്‍ X ഹാന്റില്‍ സമാനമായ പശ്ചാത്തലത്തിലുള്ള വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “കരവാള്‍ നഗര്‍ അസംബ്ലിയിലെ ശ്രീറാം കോളനിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാള്‍ നിര്‍മിച്ച സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അതിഷി ഉദ്ഘാടനം ചെയ്തു” എന്നാണ് ഇതോടൊപ്പം ഹിന്ദിയിലുള്ള കുറിപ്പ്. മന്ത്രി അതിഷി സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോള്‍ വൈറല്‍ വീഡിയോയുമായി സാമ്യമുള്ളതായി മനസിലാക്കാനായി.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

8 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

9 hours ago